പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ദീപാവലി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശക്തിസ്വരൂപിണിയോട്
കവിത വേണു നമ്പ്യാര്‍
lakshmi devi
WDWD
കണ്ണഞ്ചിപ്പിക്കും വെളിച്ചത്തില്‍
സാന്ത്വനമായ്, ഇരുട്ടിലതിന്‍െയുള്ളു
തുരന്നെടുക്കും വജ്രപ്രകാശപുഞ്ഞജമായ്,
മൊഴിയിലേറുംമധുരമായി,
മിഴിയിലാറാത്ത നനവുമായി,

വനവഴിയില്‍ തൃക്കണ്ണിന്‍കടമുനത്തുണയായി,
വീണു കിട്ടും ചെറിയ
കാരുണ്യങ്ങളില്‍ കൃതാര്‍ത്ഥമായ്,
രതിയില്‍ പുരുഷാര്‍ത്ഥമായ്,
മൃതിയില്‍ ശമമായ് ശാന്തിയായ്,
ശക്തിസ്വരൂപിണി ശാരികേ
കുളുര്‍മ്മ ചൊരിയുക
നീ മേല്‍ക്കുമേലല്‍

മണിവളയിട്ട കരങ്ങളില്‍
താങ്ങുമൊ നീയൊരു നിമിഷം
കാലത്തിന്‍ കരാളവിഷവു
മെനിക്കമൃതമാം.

പൂപ്പല്‍ പറ്റിപ്പിടിച്ചതാമീ നാക്കില്‍
കുത്തിക്കുറിക്കുമൊ പ്രണവവൈഖരി,
ഗോമുഖപ്രസാദമായ് തൂവിത്തുളുമ്പി
യനര്‍ഗ്ഗളമൊഴുകും
ജാഹ്നവിസന്നിഭം തേടുമെന്‍
പ്രണയകവിത സാഗരം.
venu nambiar
WDWD

മേഘത്തില്‍ കാണുന്നു
നിന്‍ ചികുരഭാരത്തെ
പനിനീരലരില്‍ വദനശോഭയെ
നിന്‍ ഝണത്ക്കാരത്തെ കേള്‍ക്കുന്നു
വെള്ളിടിവെട്ടില്‍
കാണുമാറാകുന്നുഡുക്കളില്‍
മണ്‍ചിരാതുകളില്‍
നിന്‍ചാരുമന്ദഹാസദ്യുതി
കൂടുതല്‍
ദീപാവലി ദിവസത്തെ കുറിച്ച്
ഉക്കാര
ബോളി
മൈസൂര്‍ പാക്ക്
നന്‍‌മയുടെ പ്രഭയില്‍ ദീപാവലി
സ്വീറ്റ് ഡോക്‍ല