പ്രണയം അനിര്‍വ്വചനീയമായ അതിമനോഹരമായ വികാരം എന്നൊക്കെ വര്‍ണ്ണിക്കുമ്പോഴും അങ്ങനെ അനിര്‍ഗ്ഗളം പ്രവഹിക്കുന്ന ഒന്നല്ല പ്രണയം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രണയത്തിനുള്ളില്‍ തന്നെ ഒരായിരം പ്രതിബന്ധങ്ങളുണ്ട്. വിവാഹം പോലെ രണ്ടു സാഹചര്യങ്ങളില്‍ നിന്ന്.. അല്ലെങ്കില്‍ രണ്ടു സംസ്കാരങ്ങളില്‍ നിന്നുവരുന്ന രണ്ടുപേരാണ് പ്രണയത്തില്‍ പങ്കാളികളാകുന്നത്. പണ്ടത്തേപ്പോലെ കണ്ണുകള്‍ കൊണ്ട് പ്രണയകഥ പറഞ്ഞു പിരിയുന്നവരല്ല ഇന്നത്തെ കമിതാക്കള്‍. കൂട്ടുകാരേപ്പോലെ എല്ലാം പരസ്പരം പങ്കുവയ്ക്കുന്നവരാണ്. പലപ്രശ്നങ്ങളും ഇവര്‍ക്കിടയില്‍ ഉണ്ടാകാം. അഭിപ്രായ വ്യത്യാസം, അഭിരുചികളിലുള്ള വ്യത്യാസം, കാഴ്ചപ്പാടുകള്‍, മനസ്സില്‍ വീണ ഉറച്ച ചില തോന്നലുകള്‍ തുടങ്ങിയവയൊക്കെ ഇരുവര്‍ക്കുമുണ്ടാകാം. ഇതിലൊന്നാണ് സംശയിക്കുന്ന സ്വഭാവവും. സംശയങ്ങള്‍ക്ക് സ്വാഭാവികമായ കാരണങ്ങളുണ്ടാകാം. പങ്കാളിയുടെ പെരുമാറ്റത്തിലെ ദുരൂഹതകള്‍, മറ്റുളളവരോട് ഇടപഴകുന്ന രീതി, മൊബൈല്‍, നെറ്റ് തുടങ്ങിയവയുമായി മണിക്കൂറുകള്‍ ചിലവഴിക്കുന്ന രീതി തുടങ്ങിയവ. പങ്കാളിക്ക് അത്തരം സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിശദീകരിക്കാനുള്ള ബാദ്ധ്യത മറ്റേയാള്‍ക്ക് ഉണ്ടെന്ന്. സംസാരിച്ചാല്‍ തീരുന്ന അസ്വാസ്ഥ്യമാണ് അതെങ്കില്‍ അങ്ങനെ ചെയ്യുക. എന്നാല്‍ ഓരോ കാര്യങ്ങളിലും ആവര്‍ത്തിച്ചു സംശയിക്കുക, അടുത്ത സുഹൃത്തുക്കളെയോ സഹോദരതുല്യരെയോ സംശയിക്കുക, കടുത്ത അമര്‍ഷവും വിദ്വേഷവും പ്രകടിപ്പിക്കുക, ഏതെങ്കിലും തരത്തില്‍ പ്രതികാരത്തിനു ശ്രമിക്കുക തുടങ്ങിയ വിക്രിയകള്‍ കാട്ടുന്നവരെ അറുത്തുമാറ്റുക തന്നെ വേണം. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |