പ്രണയത്തില്‍ ആവര്‍ത്തിക്കുന്ന രസക്കേടുകളിലൊന്ന് പുരുഷന്‍റെ വട്ടം ചുറ്റുന്ന കണ്ണുകളാണ്. പെണ്ണിനത് രസിക്കില്ലെന്ന് നൂറുവട്ടം ഉറപ്പാണ്.
എന്നാല്‍ ഈ കാര്യം വൈകാരിക തലത്തില്‍ എടുത്താല്‍ ഗുണമില്ല. കാരണം ഈ വിഷയത്തില്‍ പുരുഷന്‍ ഒരു പരിധിവരെ നിസ്സഹായനാണത്രേ. ഒരു പരിധി വരെ പുരുഷന്‍റെ നോട്ടത്തെ ഒരു കുസൃതിയായി എടുക്കുന്നതാകും നല്ലത്.
എന്നാല്‍ നിങ്ങളെ ഈ പ്രശ്നം വല്ലാതെ അലട്ടുന്നുണ്ടേങ്കില്‍ അത് തുറന്നു പറയുന്നതാണ് നല്ലത്. അതു നിങ്ങളെ മുറിപ്പെടുത്തു എന്ന് തുറന്നു പറയുക. തീവ്രമായ ഒരു പ്രണയ ബന്ധമല്ല അത് എന്നുണ്ടെങ്കില്‍ തമാശയായി തള്ളിക്കളയുക തന്നെ വേണം.
മറ്റു സ്ത്രീകളെ തുറിച്ചു നോക്കുന്നത് അവരെയും നിങ്ങളെ തന്നെയും അപമാനിക്കലാണ്. ഒരു നുള്ളലിലൂടെയോ, നോട്ടത്തിലൂടെയോ പുരുഷനെ അത് ഓര്‍മ്മിപ്പിക്കുക. നിങ്ങളുടെ പ്രതികരണം കൂടുതല്‍ ആകുന്നില്ലെന്ന് സ്വയം ഉറപ്പുവരുത്തുക.
കുപിതയാകുന്നതോ വഴക്കടിക്കുന്നതോ ഈ വിഷയത്തില്‍ ഗുണം ചെയ്യില്ല. ഇതൊന്നും തീര്‍ത്തും ഗുണകരമാകുന്നില്ല എന്നുണ്ടെങ്കില്‍ അറ്റ കൈ പ്രയോഗമാകാം. അടുത്ത തവണ പുറത്തുപോകുമ്പോള്‍ നിങ്ങള്‍ക്കും പരിസരത്തുള്ള പുരുഷന്മാരെ വീക്ഷിക്കാം. ഇതിലൂടെ താന്‍ ചെയ്യുന്നതിലെ തെറ്റ് മനസ്സിലാക്കാന്‍ അയാള്‍ക്കു കഴിയുമെന്നു പ്രതീക്ഷിക്കാം.
|