പ്രധാന താള്‍ > മറ്റുള്ളവ > പ്രണയം > പ്രണയോപദേശം > പ്രണയത്തില്‍ പ്രായം പ്രശ്നം?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രണയത്തില്‍ പ്രായം പ്രശ്നം?
IFMIFM
പ്രണയം എല്ലാം ഒരു പോലെയല്ല. ഉദാഹരണം പെണ്ണിനല്‍പ്പം പ്രായം കൂടിയാലോ. പ്രണയത്തിലായാലും വിവാഹത്തിലായാലും സ്ത്രീക്കു പ്രായം കൂടുന്നത് ഇപ്പൊഴും ചുളിഞ്ഞ നെറ്റിയോടെ കാണുന്ന സമൂഹമാണ് നമ്മുടേത്.

സമൂഹത്തിന്‍റെ മനോഭാ‍വം പ്രണയിതാക്കളുടെ മനസ്സിനെയും ബാധിച്ചു എന്നു വരാം. പ്രായക്കൂടുതലുള്ള സ്ത്രീക്ക് മികച്ച കരിയര്‍ ഉണ്ടായിരിക്കാന്‍ സാദ്ധ്യത കൂടുതലാണ്. പുരുഷന്‍ അത് അംഗീകരിക്കുകയും ഈഗോയും കോം‌പ്ലക്സുകളും ഒഴിവാക്കുകയും വേണം.

എല്ലാത്തിലും പതുക്കെയുള്ള സമീപനം സ്വീകരിക്കുക. പരസ്പരം അറിയുന്നതിലും സ്നേഹ പ്രകടനത്തിലും വൈകാരികതയിലുമൊക്കെ ആ സമീപനമായിരിക്കും അവരെ ആകര്‍ഷിക്കുക. നിങ്ങളുമായി കണ്ടുമുട്ടുന്നതിനു മുന്‍പ് അവര്‍ക്ക് മറ്റൊരു ലോകം ഉണ്ടായിരുന്നു എന്ന് അംഗീകരിക്കുക.

അവരുടെ സുഹൃത്തക്കളെ ബഹുമാനിക്കുക. പ്രായക്കൂടുതല്‍ ആവര്‍ത്തിച്ചു പരാമര്‍ശിക്കരുത്. പ്രണയം പരസ്പരം അറിയിച്ചു കഴിയുമ്പോള്‍ തന്നെ പ്രായക്കൂടുതല്‍ എന്ന പ്രശ്നവുമായി അവര്‍ പൊരുത്തപ്പെട്ടിരിക്കും. പ്രായം അവളെ കൂടുതല്‍ ആകര്‍ഷകയും പക്വമതിയും ആക്കുന്നെന്ന് അവളെ ധരിപ്പിക്കുക.

പ്രായക്കൂടുതല്‍ പ്രണയത്തിന് തടസ്സമാവില്ലെന്ന് സ്വയം അംഗീകരിക്കുക. അത് ഒരു പ്രത്യേക ബന്ധത്തിനുള്ള അവസരമാണ്. ബീ സ്പെഷ്യല്‍..
കൂടുതല്‍
മിസ്സ്‌ഡ് കോള്‍ റൊമാന്‍സ് ..
ബന്ധങ്ങളില്‍ ചില കരുതലുകള്‍ !
പ്രണയം എന്നേക്കും എന്നേക്കും !
മധുരിക്കും പ്രണയം എന്നേക്കും..
പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍
പ്രണയം നഷ്ടപ്പെട്ടവര്‍ക്ക് വെബ്സൈറ്റ്‌