1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. പ്രണയോപദേശം

മധുരിക്കും പ്രണയം എന്നേക്കും..

മധുരിക്കും പ്രണയം എന്നേക്കും..
വിവാഹത്തോടെ അസ്തമിക്കുന്ന പ്രണയത്തിന് ചരമക്കുറിപ്പെഴുതാതെ ചില കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി നോക്കൂ. നിങ്ങള്‍ വിജയിക്കും.

അകലെയായിരിക്കുമ്പോള്‍ പ്രണയം നിറഞ്ഞ സന്ദേശങ്ങള്‍ അയച്ചുനോക്കൂ. കൂടിക്കാഴ്ച നല്‍കുന്ന മധുരം വലുതായിരിക്കും. നിങ്ങളുടെ ബന്ധവുമായി ബന്ധമുള്ളതും സ്വാധീനിച്ചതുമായ പാ‍ട്ടുകളുടെ കാസറ്റ് നല്‍കിനോക്കൂ.

വിശേഷദിവസങ്ങളില്‍ സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുകയും സായാഹ്നങ്ങളില്‍ ഒരുമിച്ച് നടന്ന് സംസാരിക്കുകയും ചെയ്യൂ. നിങ്ങളുടെ പഴയകാല പ്രണയ നിമിഷങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുക.

പ്രണയം വിഷയമാകുന്ന ചിത്രങ്ങളും ബുക്കുകളും ഒന്നിച്ചിരുന്നു വായിക്കുക. രസമുള്ള കാര്യങ്ങള്‍ വായിച്ചു കേള്‍പ്പിക്കുക. തമാശ നിറഞ്ഞ ചിത്രങ്ങളും പരിപാടികള്‍ ഒന്നിച്ചിരുന്ന് ആസ്വദിക്കുക.

എല്ലാത്തിലുമുപരി മറ്റേയാളുടെ വികാരങ്ങളെ ബഹുമാനിക്കുക.