സമ്മര്ദ്ദമകറ്റാന് പ്രണയം
|
സ്നേഹപൂര്‍ണ്ണമായ വിവാഹ ജീവിതം നയിക്കുന്നവരില്‍ സമ്മര്‍ദ്ദ ഹോര്‍മോണിന്‍റെ അളവു കുറഞ്ഞാണ് കാണപ്പെടുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എപ്പോഴും വഴക്കും പോര്‍വിളികളും ഉയരുന്ന ദാമ്പത്യമാണോ, നിങ്ങളുടേത് ? സൂക്ഷിച്ചോളൂ.
നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. ദാമ്പത്യം ‘സഹിച്ചു’ പോകുന്നവരില്‍ സമ്മര്‍ദ്ദം അധികമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യത്തെയാണ് വിവാഹ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ അധികം ബാധിക്കുന്നത്.
വീട്, ജോലി, പങ്കാളിയുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍, സമൂഹത്തിന്‍റെ ഇടപെടലുകള്‍ എല്ലാം കൂടി സ്ത്രീയെ അടിമുടി പിടിച്ചുലയ്ക്കുന്നു. പുരുഷന്മാരെ വീട്ടിലെ പ്രശ്നങ്ങളേക്കാള്‍ വിഷമിപ്പിക്കുന്നത് ഔദ്യോഗികമായ പ്രശ്നങ്ങളാണത്രേ.
