1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. പ്രണയോപദേശം

പ്രണയത്തിനു വഴിതുറക്കാന്‍

പ്രണയത്തിനു വഴിതുറക്കാന്‍
IFMIFM
എപ്പോഴും കൂടെ ഉണ്ടാവണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരേയൊരാള്‍ മാത്രം നിങ്ങളെ എപ്പോഴും ഒഴിവാക്കുന്നോ, ആരുടെ ശ്രദ്ധ നേടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, അവള്‍ നിങ്ങളെ അവഗണിക്കുന്നോ... പ്രണയം വേദനിപ്പിക്കുന്ന അനുഭവമാകുമ്പോള്‍ ചില പൊടിക്കൈകള്‍ അറിഞ്ഞേ തീരൂ.

അവളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കമന്‍റുകള്‍ പറയുകയും കൂട്ടുകാരോടൊപ്പം ആര്‍ത്തു ചിരിക്കുകയുമാണോ പതിവ്. അതു നിര്‍ത്തിയേ തീരൂ. അത് അവളില്‍ മടുപ്പും വെറുപ്പും ഉളവാക്കിയേക്കാം. അവളെ ശ്രദ്ധിക്കാത്തതു പോലെ അഭിനയിച്ചുനോക്കൂ.

നല്ല വസ്ത്രധാരണം, വൃത്തിയും വെടിപ്പും ഇവ അത്യാവശ്യം. നേര്‍ത്ത ഗന്ധമുള്ള ഡിയോഡ്രന്‍റ് ഉപയോഗിക്കുന്നത് നന്ന്. സുഗന്ധം പ്രണയത്തെ ഉണര്‍ത്തും. അവളോടു സംസാരിക്കാന്‍ അവസരം കുട്ടിയാല്‍ മുഖത്തെ ഏതെങ്കിലും ഭാഗത്തിന്‍റെ ഭംഗിയേക്കുറിച്ചു പറയുക. ഇത്തരക്കാരെ സ്ത്രീകള്‍ ഇഷ്ടപ്പെടും.

IFMIFM
സംസാരിക്കുമ്പോള്‍ ചുറ്റുമുള്ള ലോകത്തെ മറക്കുക. അവളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രണയം വാക്കില്‍ വേണ്ട. കണ്ണില്‍ നിറയട്ടെ. അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കൂ. നല്ല കേഴ്വിക്കാരനാകുക. അവളുടെ കഥയിലാണ് നിങ്ങളുടെ ജീവിതമെന്ന തരത്തില്‍ അഭിനയിക്കുക.

വികാരങ്ങള്‍ കൊണ്ടു പ്രതികരിക്കുക. അവളോട് അഭിപ്രായങ്ങള്‍ ചോദിക്കുക. അവളുടെ അഭിപ്രായത്തിനു നിങ്ങള്‍ വില നല്‍കുന്നു എന്നത് അവളുടെ മതിപ്പു വര്‍ദ്ധിപ്പിക്കും. അങ്ങനെയായാല്‍ നിങ്ങള്‍ അവളുടെ സ്പീഡ് ഡയല്‍ ലിസ്റ്റില്‍ വരുമെന്ന് ഉറപ്പ്.
About Writer
WEBDUNIA