പ്രണയതീവ്രത അറിയിക്കാന്‍ ചില വഴികള്‍
|
വിവാഹം കഴിഞ്ഞാല്‍ പ്രണയ പ്രകടനങ്ങള്‍ പാടില്ല എന്നാണ് ചിലരുടെ പക്ഷം. ഈ അഭിപ്രായത്തിനോട് യോജിക്കുക പ്രയാസം തന്നെ. മനസ്സില്‍ മാത്രം സൂക്ഷിച്ചു വയ്ക്കുന്ന പ്രണയം ചാരം മൂടിയ കനലിനു സമാനമാണ്. പ്രണയത്തെ അതിന്‍റെ എല്ലാ സൌന്ദര്യത്തോടെയും തീവ്രതയോടെയും പ്രകടിപ്പിക്കുന്നത് പ്രണയിതാക്കള്‍ പുലര്‍ത്തുന്ന സത്യസന്ധതയുടെ പ്രതിഫലനം കൂടിയാണ്.
നിങ്ങളിലെ പ്രണയത്തെ അറിയിക്കുവനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. അഭിനയങ്ങളില്ലാത്ത പരസ്പരം സ്നേഹം മറച്ചു വയ്ക്കാതെ പ്രകടിപ്പിക്കുക.
1. നിങ്ങള്‍ പ്രണയിതാവുമായി പങ്കിട്ട ഏറ്റവും നല്ല നിമിഷങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതുക. അവരുടെ അനുഭവങ്ങളെ കുറിച്ചും എഴുതാന്‍ ആവശ്യപ്പെടുക.
2. പ്രണയാതുരമായ സന്ദേശങ്ങള്‍ അയക്കുക.
3. നിങ്ങളുടെ ബന്ധത്തെ സ്വാധീനിച്ച പാട്ടുകള്‍ പ്രണയിതാവ് കേള്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുക.
|
5. നിങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ ഇഷ്ടം അറിയിക്കുന്ന രീതിയില്‍ കൈക്കൊണ്ട് ഒരു ആംഗ്യം കാട്ടുക, പക്ഷേ, അവര്‍ക്കായി മാത്രം.
6. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുടെ സംസാരം തടസ്സപ്പെടുത്താതെ കേള്‍ക്കുക.
7. കലാപരിപാടികളും മറ്റും ഒരുമിച്ച് കാണാന്‍ പോവുക.
8. മധുരമൂറുന്ന ചുംബനങ്ങള്‍ നല്‍കുക.
9. സായാഹ്നങ്ങളില്‍ ഒരുമിച്ച് നടന്ന് സംസാരിക്കുക.
10. നിങ്ങളുടെ പഴയകാല പ്രണയ നിമിഷങ്ങളെ വീണ്ടും ആവിഷ്ക്കരിക്കുക.
11. ഇരുവരും ഇഷ്ടപ്പെടുന്ന പുസ്തകങ്ങള്‍ ഒരുമിച്ചിരുന്ന് വായിക്കുക.
12. പ്രണയ സിനിമകള്‍ കാണാന്‍ ഒരുമിച്ച് പോവുക.
13. പ്രത്യേക ഒഴിവു ദിവസങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ ഉണ്ടെങ്കില്‍ ഒരുമിച്ച് പങ്കെടുക്കുക.