Kissenger: A long distance kissing solution | കിസ്സെഞ്ചര്: ഇനി അകലെയുള്ളവരേയും ചുംബിക്കാം
PRO
PROഇനി എത്ര ദൂരെ ഇരുന്നും നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിയെ ചുംബിക്കാം. അവളുടെ ചുംബനം ഏറ്റുവാങ്ങാം. കിസ്സെഞ്ചര്‍ എന്നാണ് ഈ ചുംബന സഹായിയുടെ പേര്. രണ്ട് പേര്‍ തമ്മിലുള്ള ചുംബനങ്ങള്‍ കൈമാറാന്‍ നിര്‍മ്മിച്ച ഒരു ചെറിയ റോബോര്‍ട്ടാണ് ഇത്. ഒരാളുടെ തലയുടെ ആകൃതിയുള്ള ഈ റോബോട്ടുകള്‍ക്ക് വലിയ സിലിക്കണ്‍ ചുണ്ടുകളാണുള്ളത്.
ഇത്തരത്തിലുള്ള രണ്ട് റോബോര്‍ട്ടുകളുടെ ചുണ്ടുകള്‍ ഡിജിറ്റല്‍ ആയി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടാവും. ഇതിലൂടെ നിങ്ങള്‍ക്ക് ദൂരെയുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചുംബനം ഏറ്റുവാങ്ങാം. തിരിച്ച് ചുംബിക്കുകയുമാവാം. സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ കേയോ-എന്‍യുഎസ് ക്യൂട്ട് സെന്ററിലെ ഗവേഷകനായ ഹൂമാന്‍ സമാനി ആണ് കിസ്സെഞ്ചര്‍ എന്ന ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.