പ്രധാന താള്‍ > മറ്റുള്ളവ > പ്രണയം > ലേഖനങ്ങള്‍ > ആദ്യപ്രണയം വിവാഹത്തിലെത്തുന്നില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആദ്യപ്രണയം വിവാഹത്തിലെത്തുന്നില്ല
നിങ്ങളുടെ ആദ്യ പ്രണയത്തിലെ നായകന്‍ അല്ലെങ്കില്‍ നായിക നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും കൂടെയുണ്ടാവുമോ? അതെ എന്നായിരിക്കും പൊതുവെയുള്ള മറുപടിയെങ്കിലും തുര്‍ക്കിയിലെ എ ആന്‍ഡ് ജി പോളിംഗ് കമ്പനി നടത്തിയ സര്‍വേയില്‍ കണ്ടെത്താനായത് മിക്ക ആളുകളും തങ്ങളുടെ ആദ്യ പ്രണയം വിവാഹത്തിലെത്തിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നാണ്.
PROPRO

വിവാഹിതരായവരില്‍ 60 ശതമാനം പേരും വിശ്വസിക്കുന്നത് തങ്ങളുടെ പങ്കാളി താന്‍ ആദ്യം ഇഷ്ടപ്പെട്ട വ്യക്തിയാണെന്നാണ്. അതേസമയം വിവാഹിതരല്ലാത്തവരില്‍ 69 ശതമാനം പേരും പറയുന്നത് തന്‍റെ ആദ്യ കാമുകിയെ അല്ലെങ്കില്‍ കാമുകനെയല്ല താന്‍ വിവാഹം കഴിക്കുക എന്നാണ്.

വിവാഹ മോചനം നേടിയവരില്‍ 80 ശതമാനം പേരും പറഞ്ഞത് തങ്ങളുടെ ആദ്യ പ്രണയിതാവിനെയായിരുന്നില്ല തങ്ങള്‍ വിവാഹം കഴിച്ചത് എന്നാണ്. വിഭാര്യരായവരില്‍ 45.5 ശതമാനം പേരും തങ്ങള്‍ക്ക് ആദ്യമായി ഇഷ്ടം തോന്നിയ ആളെയാണ് വിവാഹം കഴിച്ചത് എന്നാണ് അറിയിച്ചത്. എന്നാല്‍ ഇക്കൂട്ടരില്‍ 48.5 ശതമാനം പേരും മറിച്ചാണ് അഭിപ്രായപ്പെട്ടത്.

പ്രണയ വിവാഹം, സൌകര്യാര്‍ത്ഥമുള്ള വിവാഹം എന്നിവ സംബന്ധിച്ചും ഏജന്‍സി ചോദിച്ചറിഞ്ഞു. 54 ശതമാനം പേര്‍ തങ്ങളുടെ വിവാഹം സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ പറഞ്ഞത് അവരുടെത് സൌകര്യം നോക്കിയുള്ള വിവാഹമായിരുന്നു എന്നാണ്.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കൂരിരുട്ടില്‍ നിന്ന് വര്‍ണ്ണങ്ങളുടെ ലോകത്തേക്ക്
കാമുകനെത്തേടി 10,000 മൈല്‍ യാത്ര
സര്‍ക്കോസിയുടെ പ്രണയസല്ലാപം നെറ്റില്‍
ശരീരത്തില്‍ തൊടാതെ പ്രേമിക്കാനാകുമോ?
പ്രണയം നല്‍കുന്ന ആരോഗ്യ പാഠങ്ങള്‍
കാലത്തെ തോല്‍പ്പിച്ച പ്രണയം