പ്രധാന താള്‍ > മറ്റുള്ളവ > പ്രണയം > ലേഖനങ്ങള്‍ > സര്‍ക്കോസിയുടെ പ്രണയസല്ലാപം നെറ്റില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ക്കോസിയുടെ പ്രണയസല്ലാപം നെറ്റില്‍
പ്രണയഭാഷ കലര്‍ന്ന സംഭാഷണങ്ങളാണ് ഇതിനിടയില്‍ ഇരുവരും നടത്തുന്നതും. ഇതും വെബ്സൈറ്റുകളില്‍ ശ്രവിക്കാം. മിനുട്ടുകള്‍ക്ക് ശേഷം അരങ്ങില്‍ നിന്ന് സര്‍ക്കോസി പിന്‍‌വാങ്ങുകയും ചെയ്യുന്നു.

അതിഥികള്‍ ഏറെ കൌതുകത്തോടെ സര്‍ക്കോസിയുടെയും ബ്രൂണിയുടെയും വളര്‍ത്തുനായകളായ ക്ലാരയെയും ഡംബ്ലെഡോറിനെയും ടൌമിയെയും താലോലിക്കുന്നതും ദൃശ്യത്തിന്‍റെ ഭാഗമാണ്.

2008ലാണ് 54കാരനായ സര്‍ക്കോസിയുടെ ഭാര്യയായി ബ്രൂണി എല്‍‌സീ പാലസിലെത്തുന്നത്. വിവാഹിതരാകുന്നതിന് മുമ്പും ഇരുവരുടെയും ചുറ്റിക്കറക്കം മാധ്യമങ്ങളുടെ ഇഷ്ടവിഷയമായിരുന്നു.

ഏറെ നാള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് നടിയും ഗായികയുമായിരുന്ന ബ്രൂ‍ണിയെ സര്‍ക്കോസി വിവാഹം ചെയ്യുന്നത്. സര്‍ക്കോസിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. 1982 സെപ്തംബറില്‍ മാ‍രീ ഡൊംമ്നിക്കി കുളിയോലി എന്ന സ്ത്രീയുമായിട്ടായിരുന്നു സര്‍ക്കോസിയുടെ ആദ്യവിവാഹം. 96ല്‍ ഈ ബന്ധം വേര്‍പെടുത്തിയ സര്‍ക്കോസി അതേവര്‍ഷം ഒക്ടോബറില്‍ ഫാഷന്‍ മോഡല്‍ ആയിരുന്ന സേസിലിയയെ വിവാഹം കഴിച്ചു.

പിന്നീട് സേസിലിയയുമായുള്ള ബന്ധവും വഷളായിത്തുടങ്ങി. 2007ലാണ് ഇരുവരും ഔപചാരികമായി വിവാഹം വേര്‍പെടുത്തുന്നത്. ഇതിന് ഒരു മാസത്തിന് ശേഷമായിരുന്നു സര്‍ക്കോസി ബ്രൂണിയുമായുള്ള ബന്ധം ആരംഭിച്ചത്. തന്‍റെ ഗ്ലാമര്‍ഭാര്യ തന്‍റെ നയങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് വരെ അടുത്തിടെ സര്‍ക്കോസി പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.
<< 1 | 2 
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശരീരത്തില്‍ തൊടാതെ പ്രേമിക്കാനാകുമോ?
പ്രണയം നല്‍കുന്ന ആരോഗ്യ പാഠങ്ങള്‍
കാലത്തെ തോല്‍പ്പിച്ച പ്രണയം
ലൈവ് പ്രണയാഭ്യര്‍ത്ഥന!
പ്രണയം പൂക്കാന്‍ ഫ്ലിര്‍ടെക്സ്റ്റിംഗ്
‘ലൌ അറ്റ് ഫസ്റ്റ് സൈറ്റ്‘ യാഥാര്‍ത്ഥ്യമോ?