പ്രധാന താള്‍ > മറ്റുള്ളവ > പ്രണയം > ലേഖനങ്ങള്‍ > ലൈവ് പ്രണയാഭ്യര്‍ത്ഥന!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൈവ് പ്രണയാഭ്യര്‍ത്ഥന!
താന്‍ ഒരാളെ സ്നേഹിക്കുന്നു എന്ന് നാലാളെ അറിയിക്കാന്‍ ചിലര്‍ക്കെങ്കിലും ഉല്‍സാഹം കാണും. എന്ന് വച്ച് ഇത്ര വലിയ പൊല്ലാപ്പ് ഉണ്ടാക്കിവയ്ക്കണോ?

അമേരിക്കയിലെ കാര്‍ക് ഫോര്‍ ന്യൂസ് എന്ന വാര്‍ത്താ ചാനലിന്‍റെ അണിയറയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ചാനലിലെ അവതാരകയായ കോര്‍ട്നി കോളിന്‍സ് ഒരു ലൈവ് പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ കൂടിയായ പീറ്റ് തോംപ്സണ്‍ കടന്നുവരുന്നത്.

“എനിക്കൊരു ബ്രേക്കിംഗ് ന്യൂസ് പറയാനുണ്ട്”, കാമറയ്ക്ക് മുന്നില്‍ നിന്ന് കൊണ്ട് തോംപ്സണ്‍ പറഞ്ഞുതുടങ്ങി. “എനിക്കിവളോട്(കോളിന്‍സിനോട്) കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ട്. അത് കേള്‍ക്കുന്നതിനായി നിങ്ങള്‍ക്ക് സ്വാഗതം”.

തൊട്ടപ്പുറത്ത് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് കോളിന്‍സ്. എന്ത് ചെയ്യണമെന്നറിയാതെ വിയര്‍ക്കുന്നതിനിടയില്‍ അവള്‍ അവനോട് പുറത്തുപോകാനായി ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

“കോളിന്‍സ്, ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിക്കുന്നു എന്നറിയാമോ” വികാരനിര്‍ഭരമായുള്ള തോംപ്സണിന്‍റെ ചോദ്യം ആയിരക്കണക്കിന് പ്രേക്ഷകരെയാണ് കോരിത്തരിപ്പിച്ചത്. “നീ എന്നെ ചിലതെല്ലാം പഠിപ്പിച്ചു. നമ്മളെ രണ്ട് പേരെയും ഒന്നിപ്പിക്കുന്ന സ്നേഹമായിരുന്നു അത്. ഞാന്‍ എന്‍റെ ഭാവി ജിവിതത്തിന് വേണ്ടി ചെയ്യാനാഗ്രഹിക്കുന്നതും ഇതാണ്” - ഇങ്ങനെ പോയി തോംപ്സണിന്‍റെ പ്രണയാഭ്യര്‍ത്ഥന.

യൂട്യൂബില്‍ ഈ ലൈവ് രംഗങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ ലഭ്യമാണ്. തോംപ്സണിന്‍റെ ഈ പ്രവൃത്തി ചാനല്‍ അധികൃതരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. എങ്കിലും താന്‍ കോളിന്‍സിനെ സ്നേഹിക്കുന്നില്ലെന്ന് മാത്രം ഇനി ആരും പറയില്ലല്ലോ എന്നാണ് അദ്ദേഹം ആശ്വസിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രണയം പൂക്കാന്‍ ഫ്ലിര്‍ടെക്സ്റ്റിംഗ്
‘ലൌ അറ്റ് ഫസ്റ്റ് സൈറ്റ്‘ യാഥാര്‍ത്ഥ്യമോ?
നെറ്റിലൂടെ പ്രണയം പൂക്കുമ്പോള്‍
ഡേറ്റിംഗ്...... ‘കാര്‍ഡ് പ്ലീസ്’ !
വിജയം പ്രണയത്തിളക്കം കുറയ്ക്കുമോ ?
പ്രണയം പൂക്കാന്‍ 8.2 സെക്കന്‍റ്