1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. ലേഖനങ്ങള്‍

ബോളീവുഡ്-സ്പോര്‍ട്സ് പ്രണയം

ബോളീവുഡ്സ്പോര്ട്സ് പ്രണയം
IFMIFM
ബോളീവുഡും സ്പോര്‍ട്‌സും തമ്മിലുള്ള പ്രണയം ഒരു തുടര്‍ക്കഥയാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയും ഷര്‍മ്മിളാ ടാഗോറും, അസ്സറുദ്ദീനും സംഗീതയുമൊക്കെ പൂവണിഞ്ഞ പ്രണയത്തിന്‍റെ ഉദാഹരണങ്ങള്‍.

പറഞ്ഞുകേട്ടതും, ഗോസ്സിപ്പു കോളങ്ങളില്‍ വന്നുപറഞ്ഞതുമായ ഒട്ടേറെ പ്രണയങ്ങള്‍ വേറെയുമുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ ഒരു ഏറ്റുപറച്ചില്‍ നടത്തിയിരിക്കുകയാണ് ബോളീവുഡ് സുന്ദരി നേഹാ ധൂപിയ. ധൂപ്പിയയുടെ ഏറ്റുപറച്ചിലുമായാണ് പുതിയ ലക്കം പീപ്പിള്‍ മാസിക് പുറത്തിറങ്ങിയിരിക്കുന്നത്.

സ്ക്വാഷ് താരം റിതിക് ഭട്ടാചാര്യയാണ് നേഹയുടെ മനം കവര്‍ന്ന് താരം. ഇരുവരും തമ്മിലുള്ള അടുപ്പം ഗോസ്സിപ്പ് കോളങ്ങളില്‍ നിറഞ്ഞപ്പൊഴൊന്നും ഇരുവരും സമ്മതിച്ചതേയില്ല. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുതന്നെ സത്യം വെളിപ്പെടുത്തിയിരിക്കുന്നു. പ്രണയം തുറന്നു സമ്മതിക്കാനുള്ള ദീപിക-രണ്‍ബീര്‍ ജോഡിയുടെ ചങ്കൂറ്റമാണത്രേ പ്രണയ ജോഡികളുടെ മനം മാറ്റിയത്.

“ഞങ്ങളുടെ ബന്ധത്തേക്കുറിച്ച് മാധ്യമങ്ങള്‍ വളരെയധികം പറഞ്ഞിട്ടുണ്ട്. ഇതാണ് അതേക്കുറിച്ച് തുറന്നുപറയാന്‍ നല്ല സമയമെന്ന് ഞങ്ങള്‍ക്കു തോന്നുന്നൂ.” പ്രണയ ജോഡികള്‍ പറയുന്നു. വിവാഹം, അതിനായി രക്ഷിതാക്കളുടെ സമ്മതം തുടങ്ങിയ കാര്യങ്ങളേക്കുറിച്ചും ഇരുവരും പറഞ്ഞിട്ടുണ്ട്.
About Writer
WEBDUNIA