1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. ലേഖനങ്ങള്‍

ആവേശം...നിറത്തിനോട് പറയൂ

പ്രണയം അഭിനിവേശം നിറം ചുവപ്പ്
IFM
പ്രണയത്തിന് തീപിടിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? സാധാരണയിലും കവിഞ്ഞ ഒരു അഭിനിവേശമായി പ്രണയത്തെ വളര്‍ത്തിയെടുക്കാന്‍ കാമുകിമാര്‍ ആഗ്രഹിച്ചേക്കും.

സ്വഭാവത്തെ മാറ്റാന്‍ കഴിഞ്ഞാലും ആകാരത്തെ എന്തു ചെയ്യും എന്ന് കരുതി കാമുകിമാര്‍ വിഷമിച്ചിരിക്കേണ്ട. നിങ്ങളെ കാണുന്ന മാത്രയില്‍ പ്രണേതാവിന്‍റെ വികാരം കത്തിപ്പടരാന്‍ മാര്‍ഗ്ഗമുണ്ടെന്ന് റോചെസ്റ്റര്‍ സര്‍വകലാ ശാലയിലെ ഗവേഷകരാണ് പറയുന്നത്...എന്താ വിശ്വസിച്ചു കൂടെ?

ചുവപ്പ് വസ്ത്രം ധരിച്ച സ്ത്രീകളോട് പുരുഷന്‍‌മാര്‍ക്ക് ഒരു പ്രത്യേക മമത ഉണ്ടെന്ന് ഗവേഷകര്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. ചുവപ്പില്‍ തിളങ്ങുന്ന സ്ത്രീകള്‍ക്കായി കൂടുതല്‍ ചെലവഴിക്കാനും പുരുഷ കേസരികള്‍ തയ്യാറാണത്രേ!

പല നിറങ്ങളില്‍ വസ്ത്രം ധരിച്ച് നില്‍ക്കുന്ന യുവതികളുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം മുന്നേറിയത്. പഠനത്തില്‍ പ്രതികരിച്ച പുരുഷന്മാര്‍ ചുവപ്പണിഞ്ഞ സ്ത്രീകള്‍ അഭിനിവേശം ഉണ്ടാക്കുന്നു എന്നും ശാരീരികമായി അവരോട് കൂടുതല്‍ ആകര്‍ഷണം തോന്നുന്നു എന്നും പറഞ്ഞു.

ചുവപ്പില്‍ മുങ്ങിയ സ്ത്രീകള്‍ അഭിനിവേശമാണെന്ന് സമ്മതിച്ചു എങ്കിലും എന്തൊക്കെ ഘടകങ്ങളാണ് ഇവര്‍ക്ക് ആകര്‍ഷകമായി തോന്നിയത് എന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും കാമുകിമാര്‍ക്ക് ആശ്വസിക്കാം, പ്രണയത്തിന് തീ പിടിക്കാന്‍ ഒരു ചുവപ്പ് വസ്ത്രത്തിന്‍റെ അകലം മാത്രം!
About Writer
PRATHAPA CHANDRAN