1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. ലേഖനങ്ങള്‍

പ്രണയ വേഴാമ്പലായ് സെലീന

പ്രണയ വേഴാമ്പലായ് സെലീന
IFMIFM
കൂടെ അഭിനയിക്കുന്നവരെല്ലാം കാമുകന്മാരാണെന്ന് കഥ ചമച്ചാല്‍ ആര്‍ക്കാണ് സഹിക്കുക. അതു തന്നെയാണ് സെലീനാ ജെയ്റ്റ്‌ലിയും ചോദിക്കുന്നത്. അതും പ്രണയത്തിനായി ആറ്റുനോറ്റിരിക്കുന്ന സെലീനയേക്കുറിച്ച് അങ്ങനെ പറഞ്ഞാല്‍.

ജവാനി ദിവാനിയില്‍ ഇമ്രാന്‍ ഹാഷ്മിയോടൊപ്പം അഭിനയിച്ചപ്പോള്‍ അതായിരുന്നു കഥ. മണി ഹേ തോ ഹണി ഹേയില്‍ അഭിനയിച്ചപ്പോള്‍ ഗോവിന്ദയായി കഥാനായകന്‍. ഇപ്പോള്‍ ഗോസ്സിപ്പുകാര്‍ കണ്ടെത്തിയിരിക്കുന്ന പുതിയ കാമുകന്‍ ഗോല്‍‌മാല്‍ റിട്ടേണ്‍സില്‍ ഒന്നിച്ചഭിനയിച്ച തുഷാര്‍ കപൂറാണ്.

സ്നേഹത്തിനായി ഉല്‍ക്കടമായി ദാഹിക്കുന്ന തന്നേപ്പോലുള്ള ഒരാളേക്കുറിച്ച് ഇങ്ങനെ എല്ലാ സഹനായകന്മാരുമായും ചേര്‍ത്ത് കഥകള്‍ ഇറങ്ങുന്നത് അപൂര്‍വ്വതയാണെന്ന് സെലീന തന്നെ പറയുന്നു. തുഷാറിനോടൊന്നിച്ച് ജോലി ചെയ്തപ്പോള്‍ ഒന്നിച്ച് സമയം ചിലവഴിച്ചിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും ജെയ്‌റ്റ്ലി പറയുന്നു.

“ ജീവിതത്തില്‍ എനിക്ക് പ്രണയം കൈവിട്ടുപോയിരിക്കുന്നു. കഴിഞ്ഞ മൂന്നര വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ്. പ്രണയമൊഴിച്ച് മറ്റെല്ലാ കാര്യത്തിലും ജീവിതം നന്നായി പോകുന്നുണ്ട്. തുഷാര്‍ വളരെ പിന്തുണ നല്‍കുന്ന ആളാണ്. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു.” ജെയ്റ്റ്‌ലി പറയുന്നു.
About Writer
WEBDUNIA