1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. ലേഖനങ്ങള്‍

പ്രണയിക്കാന്‍ സ്റ്റഡി ക്ലാസ്സുകള്‍

പ്രണയിക്കാന് സ്റ്റഡി ക്ലാസ്സുകള്
IFMIFM
കേട്ടാല്‍ വിശ്വസിക്കില്ല പക്ഷെ സത്യം. പ്രണയിക്കാനും അതുവഴി സംതൃപ്തകരമായ ജീവിതത്തിനു വഴി തുറക്കാനുമായി, ഒരു ആഴ്ച അവസാനത്തെ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിന് 695 പൌണ്ട് വരെ മുടക്കുന്ന പുരുഷന്മാരുണ്ടത്രേ.

ഇത്തരം ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിനും കോച്ചിംഗ് കൊടുക്കുന്നതിനുമുള്ള ലൈഫ്‌സ്റ്റൈല്‍ കണ്‍‌സള്‍ട്ടന്‍റുകളുടെ സേവനം ബ്രിട്ടനില്‍ സുലഭം. പ്രണയിക്കാന്‍ മാത്രമല്ല ലൈംഗികമായി അസംതൃപ്തി നിറഞ്ഞ പുരുഷന്മാര്‍ക്ക് സ്ത്രീകളെ വളച്ച് കയ്യിലെടുക്കാനുള്ള കോച്ചിംഗും ഇവര്‍ നല്‍കുന്നുണ്ട്.

ഏറ്റവും നല്ല സ്ത്രീകള്‍ കാണാന്‍ ഭംഗിയുള്ളവരും, പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരും അപരിചരുമായി സംസാരിക്കാന്‍ വിമുഖതയുള്ളവരും ആയിരിക്കും. ഇത്തരക്കാരെ എങ്ങനെ അഭിമുഖീകരിക്കണം, സംസാരിച്ചു തുടങ്ങണം, റെസ്റ്റോറന്‍റുകളിലേക്കും ഡേറ്റിംഗിനും ക്ഷണിക്കണം തുടങ്ങിയവയൊക്കെ ഇവിടെ പഠിപ്പിക്കും.

എങ്ങനെയും സ്ത്രീയുമായി തുറന്നു സംസാരിക്കാന്‍ അവസരം ഉണ്ടാക്കുകയാണത്രേ പ്രധാനം. ഏറ്റവും വലിയ സ്വപ്നം, നടക്കാത്ത ആഗ്രഹങ്ങള്‍, എന്താണ് നിങ്ങളെ ഏറ്റവും സന്തോഷവതിയാക്കുന്നത് തുടങ്ങി അവളെ വാചാലയാക്കാന്‍ ഉതകുന്ന ചോദ്യങ്ങള്‍ ചോദിക്കാം.
About Writer
WEBDUNIA