1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. ലേഖനങ്ങള്‍

വിദ്യാഭ്യാസവും പ്രണയവും തമ്മില്‍

വിദ്യാഭ്യാസവും പ്രണയവും
IFMIFM
വിദ്യാഭ്യാസവും പ്രണയവും തമ്മിലെന്താണ് ബന്ധം..? പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഇല്ലെങ്കിലും ചില ബന്ധങ്ങളുണ്ടത്രേ.

പ്രണയത്തിലെ രസക്കേടുകള്‍ ഏറ്റവുമധികം വട്ടം ചുറ്റിക്കുന്നത് വിദ്യാഭ്യാസം കുറവുള്ളവരെ ആണത്രേ. വിവാഹത്തിനു മുന്‍പുള്ള പ്രണയകാലത്തു മാത്രമല്ല വിവാഹം കഴിഞ്ഞ് ഒന്നിച്ചുള്ള ജീവിതത്തിലും നന്നായി മുന്നോട്ടു പോകുന്നത് വിദ്യാഭ്യാസം ഉള്ളവരാണെന്നുമാണ് കണ്ടെത്തലുകള്‍.

മദ്യപാനം, പുകവലി, അനാവശ്യ കമ്പനി ചേരലുകള്‍, മറ്റു ദുഃസ്വഭാവങ്ങള്‍ എന്നിവ വിദ്യാഭ്യാസമുള്ളവരില്‍ കുറവായാണ് കാണുന്നതെന്നും പഠനങ്ങള്‍ പറയുന്നു. വിവാഹത്തിലും പ്രണയത്തിലും മാത്രമല്ല, ഇതു രണ്ടുമില്ലാതെ ഒന്നിച്ചു കഴിയുന്നവരിലും വിദ്യാഭ്യാസം ചെലുത്തുന്നത് ഇതേ സ്വാധീനമാണ്.

വിദ്യാഭ്യാസം കൊണ്ട് വീട്ടിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റം സാധിക്കുന്നു. ഇതു പങ്കാളിയില്‍ മതിപ്പുണ്ടാക്കുന്നു. നല്ല ജോലിയും അതുമുഖേന നല്ല ശമ്പളവും ലഭിക്കുന്നു. ഇതും പങ്കാളിയില്‍ മതിപ്പുണ്ടാക്കാന്‍ കാരണമാവുന്നു.
About Writer
WEBDUNIA