1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. ലേഖനങ്ങള്‍

കരീനാ-സെയ്ഫ് പ്രണയം പരസ്യത്തിലും

കരീനാ-സെയ്ഫ് പ്രണയം പരസ്യത്തിലും
IFMIFM
ബോളിവുഡില്‍ ഏറ്റവും കൊട്ടിഘോഷിക്കപ്പെടുന്ന പ്രണയം പരസ്യക്കാര്‍ വിലയ്ക്കെടുക്കുന്നതില്‍ അത്ഭുതമില്ല.

പക്ഷേ വിദ്യാ ബാലനും മാധവനും ഒന്നിച്ച എയര്‍ടെല്‍ പരസ്യത്തില്‍ പുതുതായി എത്തുന്നത് കരീന -സെയ്ഫ് ജോടിയണെന്ന് കേട്ടാല്‍ ആരും ഒന്നു ശ്രദ്ധിച്ചുപോകും. കാരണം, അത്രക്കു ചര്‍ച്ച ചെയ്യപ്പെട്ടതാണ് വിദ്യാബാലന്‍-മാധവന്‍ കെമിസ്ട്രി.

ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സിന്‍റെ പ്രശസ്ത പരസ്യവും പ്രണയ ജോഡികള്‍ കൈക്കലാക്കി. ഇവരുടേതായി ഇപ്പോള്‍ 12 ബ്രാന്‍ഡുകള്‍ ഉണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. വിദ്യാ ബാലന്‍-മാധവന്‍ ജോഡിയുടെ കെമിസ്ട്രിയെ കവച്ചുവയ്ക്കാന്‍ കഴിയുന്ന പ്രണയ ജോഡികള്‍ എന്നത് ഇവര്‍ക്ക് മികച്ച അംഗീകാരമാണ്.

ബോളിവുഡില്‍ മറ്റൊരു പരസ്യ വാര്‍ത്തയോട് അനുബന്ധിച്ച് പ്രണയിനിയെ ന്യായീകരിക്കാന്‍ അഭിഷേക് ബച്ചന്‍ പെടാപാടു പെടുന്നതും ശ്രദ്ധേയമാണ്. 2004 മുതല്‍ ഐശ്വര്യ ബ്രാന്‍ഡ് അംബാസഡറായ നക്ഷത്രയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി കത്രീന കൈഫിനെ നിശ്ചയിച്ചതാണ് അഭിഷേകിന്‍റെ സ്വൈര്യം കെടുത്തിയത്.

ഐശ്വര്യയെ നക്ഷത്ര തള്ളിയതല്ല നേരെ തിരിച്ചാണ് നടന്നതെന്ന് അഭി പറയുന്നു. ആഷിന്‍റെ നിബന്ധനകള്‍ കമ്പനി അംഗീകരിക്കാന്‍ വിസമ്മതിച്ചതാണ് പരസ്യത്തില്‍ നിന്ന് പിന്‍‌മാറാന്‍ കാരണമെന്നാണ് സ്നേഹ സമ്പന്നനായ അഭിയുടെ വാദം!
About Writer
WEBDUNIA