പ്രണയത്തിനു പിന്നിലെ രഹസ്യം!
|
ഒരേ സ്വഭാവ സവിശേഷതകള്‍ ഉള്ളവരാണ് പ്രണയത്തില്‍ വിജയിക്കുന്നവരെന്നും വിവാഹിതരായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നവരെന്നുമാണ് ഒരു പുതിയ പഠനം തെളിയിക്കുന്നത്.
ദാമ്പത്യ വിജയത്തിന് ഈ സമമനസ്കത ഏറെ ഗുണം ചെയ്യുമത്രേ. ജേണല്‍ ഓഫ് പേഴ്സണാലിറ്റി ആന്‍ഡ് ഇന്‍ഡ്യൂജുവല്‍ ഡിഫറന്‍സസിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
വ്യത്യസ്ത സ്വഭാവമുള്ളവര്‍ പരസ്പ്രം ആകൃഷ്ടരായേക്കാം. അത് താല്‍ക്കാലിക പ്രതിഭാസമാണ്. ഇവര്‍ ഒന്നിച്ചാലും പിരിയാന്‍ സാദ്ധ്യത അധികവുമാണ്.