പ്രണയം മധുരിക്കാന് ചിന്തിക്കൂ !
|
മുന്‍പു തന്നെ ഇഷ്ടപ്പെട്ട ആള്‍ക്കാര്‍, അവര്‍ കാഴ്ചക്കു ശരാശരിയാണെങ്കിലും അവരോടു കൂടുതല്‍ പ്രിയം തോന്നുന്നെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
എന്നാല്‍ കൂടുതല്‍ സൌന്ദര്യം ഉണ്ടെങ്കിലും താരതമ്യേന അപരിചിതരായ ആള്‍ക്കാരോട് അത്ര എളുപ്പത്തില്‍ പ്രിയം തോന്നുന്നില്ല. പരസ്പരം പ്രണയിക്കുന്നവരില്‍ ഈ ശാസ്ത്രം തെളിയിക്കപ്പെട്ടെന്നും പഠനം പറയുന്നു.
ഒരാളേപ്പറ്റി പ്രണയപൂര്‍വ്വം ചിന്തിക്കുകയോ, പ്രണയ ലേഖനം എഴുതുകയോ ചെയ്യുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിറ്റോസില്‍ എന്ന ഹോര്‍മോണ്‍ പ്രണയത്തെ ബലപ്പെടുത്തുന്നത്രേ.