1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. ലേഖനങ്ങള്‍

പ്രണയം മനോഹരമാക്കാന്‍

പ്രണയം മനോഹരമാക്കാന്‍
IFMIFM
ഒന്നിച്ചു ചിലവഴിക്കുന്ന സായാഹ്നങ്ങള്‍, സ്ഥിരം ചുറ്റലുകള്‍.. പ്രണയം വിരസതയിലേക്കു നീങ്ങുന്നോ. വ്യത്യസ്തതയും പുതുമയുമാണ് താത്പര്യത്തിന് നിദാനം.

എന്നും കാഷ്വല്‍ വെയറുകളാണോ ധരിക്കുന്നത്. ഒരു ദിവസം സാരിയിലേക്കോ, മുണ്ടിലേക്കോ ഒന്നു മാറിനോക്കൂ. വികാരം പ്രകടിപ്പിക്കുമ്പോള്‍ ഊഷ്മളമായ ഒരു സ്പര്‍ശം ഗുണം ചെയ്യും.

ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ അടുപ്പത്തിനും അനൌപചാരികതക്കും പ്രത്യേക പങ്കുണ്ട്. എന്തെങ്കിലും ആവശ്യത്തിന് പണം ചോദിച്ചു വാങ്ങാതെ പങ്കാളിയുടെ പഴ്സില്‍ നിന്ന് സ്വയം എടുത്തോളൂ. സ്വാതന്ത്യത്തിന്‍റെ ഊഷ്മളത നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാകും.

മനോഹരമായ ഇന്നലെകള്‍ പരസ്പരം ഓര്‍മ്മിപ്പിക്കുന്നത് മനോഹരമായ അനുഭൂതി നല്‍കും. ആദ്യം കണ്ടത്, മിണ്ടിയത്, പ്രണയം തിരിച്ചറിഞ്ഞത്, പങ്കുവച്ചത് എന്നിങ്ങനെ. എപ്പോഴും മുഖാമുഖം നോക്കിയിരിക്കാതെ അല്‍പ്പം കാണാന്‍ കൊള്ളാവുന്ന ആരെയെങ്കിലും ഇടങ്കണ്ണിട്ടു നോക്കിക്കോളൂ.

പങ്കാളിയുടെ അസൂയ കലര്‍ന്ന പരിഭവൌം പ്രണയഭാവവും കാണാം.
About Writer
WEBDUNIA