പിന്നീട് ഡച്ചുകാരും, ബ്രിട്ടീഷുകാരും, ഫ്രഞ്ച്കാരുമെല്ലാം തങ്ങളുടെ കോളനികളിലൂടെ കാപ്പി പ്രചരിപ്പിച്ചു. 1683ല്‍ വെനീസിലായിരുന്നു യൂറോപ്പിലെ ആദ്യ കോഫി ഹൌസ് തുറന്നത്. 1720ല്‍ ഏറ്റവും പ്രശസ്തമായതും ഇന്നും തുറന്നു പ്രവര്‍ത്തിക്കുന്നതുമായ പിയാന്‍സ സാന്‍ മാര്‍ക്കോവിലെ ‘കഫെ ഫ്ലോറിയന്‍’ തുറന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് വിപണിയായ ലണ്ടനിലെ ലോയ്‌ഡ്സ്, കോഫീ ഹൌസായാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1688 -ല്‍ ഇതിന്‍റെ സ്ഥാപകനായ എഡ്‌വേര്‍ഡ് ലോയ്‌ഡ് തയ്യാറാക്കിയ കപ്പല്‍ ഇന്‍ഷുര്‍ ചെയ്ത ഉപഭോക്താക്കളുടെ പട്ടികയാണ് വടക്കെ അമേരിക്കയില്‍ കാപ്പി ഉപയോഗിച്ചിരുന്നതിന്‍റെ ആദ്യ തെളിവായി കണക്കാക്കപ്പെടുന്നത്.
1773 -ലെ ബോസ്റ്റണ്‍ ടീ പാര്‍ടി ആസൂത്രണം ചെയ്തത് ഗ്രീന്‍ ഡ്രാഗണ്‍ കോഫീ ഹൌസിലാണ്. ഇന്ന് അമേരിക്കയുടെ സാമ്പത്തിക സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റിലെ ന്യൂയോര്‍ക് സ്റ്റോക് എക്സ്ചേഞ്ചും, ബാങ്ക് ഓഫ് ന്യൂയോര്‍ക്കും ആരംഭിച്ചത് ഒരു കോഫി ഹൌസിലാണ്. കാപ്പിയുടെ ചരിത്രത്തിലെ തന്നെ മനോഹരവും ഭാവനാപരവുമായ കാര്യങ്ങളിലൊന്നായി 1720ല്‍ അമേരിക്കയില്‍ കാപ്പി കൃഷി ചെയ്യാന്‍ തുടങ്ങി.
ഇന്ന് അറുപതോളം വികസ്വര രാജ്യങ്ങള്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും കാപ്പിയുടെ ഉപഭോഗം കൂടുതലും യൂറോപ്പിലെ വികസിത രാജ്യങ്ങളിലും അമേരിക്കയിലും ജപ്പാനിലുമാണ്. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉപയോക്താക്കള്‍. ബ്രസീലാണ് കാപ്പി ഉല്‍പ്പാദകരില്‍ ഒന്നാം സ്ഥാനത്ത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന ആറു രാജ്യങ്ങളില്‍ ഇന്ത്യയ്ക്കും സ്ഥാനമുണ്ട്.
|