പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മലയാളത്തിന്‍റെ സാരസ്വതം
പ്രൊഫ.കെ.പി.നാരായണ പിഷാരടിയുടെ ചരമവാര്‍ഷികം
മലയാളത്തിന്‍റെ പ്രൗഢ സാരസ്വതമായിരുന്നു പണ്ഡിതരത്നം പ്രൊഫ.കെ.പി.നാരായണ പിഷാരടി.

സംസ്കൃതത്തിലുള്ള അദ്ദേഹത്തിന്‍റെ അവഗാഹം സാഹിത്യം, കല തുടങ്ങിയ മേഖലകളില്‍ മലയാളത്തിന് അനുഗ്രഹമായി മാറി. ആര്‍ക്കും സംശയ നിവൃത്തി വരുത്താവുന്ന വിജ്ഞാന കോശമായിരുന്നു അദ്ദേഹം.

1909 ഓഗസ്റ്റ് 23ന് തിങ്കളാഴ്ച പഴനെല്ലിപ്പുറത്ത് പിഷാരത്ത് ജനിച്ചു. അമ്മ നാരായണിക്കുട്ടി പിഷാരസ്യാര്‍. അച്ഛന്‍ ശുകപുരത്തടുത്ത് പുതുശ്ശേരി മനയ്ക്കല്‍ പശുപതി നന്പൂതിരി. അനിയനും രണ്ട് സഹോദരിമാരും ഉള്‍പ്പെട്ടതായിരുന്നു കുടുംബം.

സുപ്രസിദ്ധ സംസ്കൃത പണ്ഡിതനായ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ നടത്തിവന്നിരുന്ന സംസ്കൃത കോളജില്‍ ചേര്‍ന്ന് പഠിച്ച് സാഹിത്യ ശിരോമണി പരീക്ഷ പാസായി. ഉടന്‍ തന്നെ തൃത്താല സംസ്കൃത സ്കൂളില്‍ അധ്യാപകനായി ജോലി നേടുകയും ചെയ്തു.

പിന്നീട് കോഴിക്കോട് ഗണപത് ഹൈസ്കൂളിലും മധുര അമേരിക്കന്‍ കോളേജിലും അധ്യാപക ജോലിയില്‍ തുടര്‍ന്നു. പിന്നീട് 1948 ല്‍ തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ അധ്യാപകനായി ചേര്‍ന്നു.

33-ാം വയസ്സില്‍ ആറങ്ങോട്ട് പിഷാരത്ത് നിന്ന് പാപ്പിക്കുട്ടിയെ വിവാഹം ചെയ്തു. രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായി. 1992 ഡിസംബറില്‍ ഭാര്യ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു.

സംസ്കൃത ഭാഷയ്ക്കും മലയാളത്തിനും നല്‍കിയ സംഭാവനകള്‍ അതുല്യമായവയാണ്. തൃശൂര്‍ കേരള വര്‍മ്മയില്‍ യു.ജി.സി പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നതിനിടയില്‍ കൂടിയാട്ടത്തിന്‍റെ നവോത്ഥാനത്തിനിടയാക്കിയ പ്രബന്ധ രചനയും നാട്യ ശാസ്ത്ര വിവര്‍ത്തനവും നടത്തിയത്.

ഭരത മുനിയെ ആദ്യമായി പരിചയപ്പെടുത്തിയതിന്‍റെ നേട്ടവും നാരായണ പിഷാരടിക്കു തന്നെയാണുള്ളത്.

1 | 2  >>  
കൂടുതല്‍
സി വി- സാമൂഹികചരിത്രത്തിന്‍റെ ചിത്രകാരന്‍
ഇര്‍വിങ് വാലസ് എന്ന പുസ്തക യന്ത്രം
പൊറ്റക്കാടിന്‍റെ 95 ാം പിറന്നാള്‍
കവിസാര്‍വഭൌമനായ വള്ളത്തോള്‍
മധുരമായ ഒരോര്‍മ്മ
ഏഷ്യാക്കാരുടെ കഥപറഞ്ഞ പേള്‍എസ്ബക്ക്