പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എന്‍ വി- സാഹിത്യകാരന്മാര്‍ക്ക് ആചാര്യന്‍
ടി ശശി മോഹന്‍
ഗാന്ധിയും ഗോഡ്സേയും
എന്ന കവിതയില്‍ നിന്ന് ഏതാനും വരികള്‍ :


അരി വാങ്ങുവാന്‍ ക്യൂവില്‍
ത്തിക്കിനില് ക്കുന്നു ഗാന്ധി;
അരികേ കൂറ്റന്‍ കാറി-
ലേറി നീങ്ങുന്നു ഗോഡ്സേ,

ചാക്കിനമ്പതു രൂപ
ലാഭത്തില്‍, ത്തന്‍ കൈയിലേ
സ്റ്റോക്കൊഴിക്കയാല്‍, ലോകം
സുന്ദരമെന്നായ് നണ്ണി.

മദ്യവും ചീട്ടാട്ടവും
മൈത്രിയുമേകും ക്ളബ്ബില്‍
എത്തുവാന്‍ വെമ്പിപ്പോകും
വ്യാപാരിമാന്യന്‍ ഗോഡ്സേ,

അന്തിക്കു കുടിലിലെ-
ന്തെങ്ങനെ, യെത്തിക്കുമെ-
ന്നന്തിച്ചുനില് ക്കും വൃദ്ധന്‍
ഗാന്ധിയെക്കണ്ടീടവേ

ഓര്‍ത്തുപോയ്; ''ഹാ, കഷ്ടം! ഈ-
യേഴയെക്കരുതിയോ
കൈത്തോക്കില്‍ വിലപ്പെട്ടോ-
രുണ്ടകള്‍ നിറച്ചു ഞാന്‍ ?

ഊതിയാല്‍പ്പറക്കുമീ
നിഴലിന്‍ പിന്നാലെയോ
ചൂതാടിത്തിമര്‍ക്കേണ്ടും
സന്ധ്യയില്‍പ്പതുങ്ങീ ഞാന്‍?''

ക്യൂവില്‍ നില്ക്ക്കവേ, കാറില്‍
ഗോഡ്സേയെക്കണ്ടോ ഗാന്ധി?
നവിന്‍നിന്നെന്തേ ''ഹാ, രാം!''
ക്രന്ദനമുയര്‍ന്നീല?

 << 1 | 2   
കൂടുതല്‍
ക്ഷണിക ജ്യോതിസ്സായ വി.സി.
ഇടശ്ശേരി - ജീവിതം തന്നെ കവിത
മുറിവുകളുണ്ടാക്കി രമണന്‍
ആര്‍.കെ. നാരായണ്‍: മാല്‍ഗുഡിയുടെ കഥാകാരന്‍
എം . ആര്‍. ബിയുടെ ഓര്‍മ്മദിനം
തിരുനല്ലൂരിന്‍റെ പിറന്നാള്‍