പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ചിന്തയിലെ ലാളിത്യം
പ്രമുഖ്സ് ചിന്തകനും നിരൂപകനുമായ പ്രൊഫ എം എന്‍ വിജയന്‍ അന്തരിച്ചു
Prof .MN Vijayan
FILEFILE
പ്രശസ്ത നിരൂപകനായ വി.സി.ശ്രീജന്‍ ഒരിക്കല്‍എഴുതുകയുണ്ടായി:‘മാര്‍ക്‍സിസത്തിന്‍റെ സാങ്കേതിക സംജ്ഞകള്‍ ഉപയോഗിക്കാതെ കമ്മ്യൂണിസത്തെ കുറിച്ച് എഴുതുവാന്‍ എന്ത് അധികാരമാണ് വിജയന്‍‌മാഷിനുള്ളതെന്ന്?’ അതിനുളള്ള ഉത്തരം അദ്ദേഹത്തിറെ രചനകള്‍ തന്നെയാണ്

മാര്‍ക്‍സിസമായാലും, ജനകീയാസൂത്രണമായാലും വിജയന്‍ മാഷ് അതേക്കുറിച്ച് എഴുതുമ്പോള്‍ അതിന് തെളിമയും ലാളിത്യവും കൈ വന്നിരുന്നു. മനസ്സിലാവാത്ത ആശയങ്ങള്‍ കുത്തിനീറയ്ക്കുകയല്ല ആളുകള്‍ക്ക് മനസ്സിലാവും മട്ട് പറയുകയായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി

പ്രസംഗത്തിലായാലും എഴുത്തിലായാലും വിജയന്‍ മാഷിന്‍റെ ആശയങ്ങള്‍ ലളിതമായിരുന്നു.ഒരു കൊച്ചു കുട്ടിക്ക് കഥ പറഞ്ഞു കൊടുക്കുന്ന ലാളിത്യത്തോടെയായിരുന്നു അദ്ദേഹം തന്‍റെ കണ്ടെത്തലുകള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കിയത്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉപയോഗിച്ച് ഒരു പുകമുറ ഉണ്ടാക്കുന്നതില്‍ മാഷിന് യാതൊരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല.

വിജയന്‍ മാഷ് എന്തിനേയും ക്ഷമയോടെയും സഹിഷ്‌ണതയോടെയുമാണ് ആദ്യം മുതല്‍ അവസാനം വരെ സമീപിച്ചിരുന്നത്. സൌമ്യമായിട്ടും അതേ സമയം വിമര്‍ശനത്തിന്‍റെ കാതല്‍ നഷ്‌ടപ്പെടാതെയുള്ള സമീപനമായിരുന്നു വിജയന്‍ മാഷിന്‍റേത്.

കമ്മ്യൂണിസത്തിന് മാനവിക മുഖം വേണമെന്ന ആവശ്യത്തിനായി ശക്തിയായി നില കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ലാഭം ലക്ഷ്യം വെച്ചു കൊണ്ട് മാനുഷിക മൂല്യങ്ങള്‍ അവഗണിച്ചു പ്രവര്‍ത്തിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ വിജയന്‍ ‌മാഷ് സ്വാഭാവികമായും രംഗത്ത് വന്നു.

ഇ.പി ജയരാജന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ച് നടക്കുവാന്‍ മാത്രം ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികളില്‍ പെടുന്ന വ്യക്തിയെന്ന് കാവ്യഭാഷയില്‍ പറയാം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്ലാതെ വിജയന്‍ ‌മാഷിന് യാതൊന്നും ചെയ്യുവാന്‍ കഴിയില്ലെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. വിജയന്‍ മാഷ് എന്തു പറയുന്നുവെന്ന് അറിയാന്‍ കേരളം വളരെയധികം ആഗ്രഹിച്ചിരുന്നു. ഏതു വിഷയത്തിന്‍റെയും അടിത്തട്ടിലേക്ക് ആഴ്‌ന്നിറങ്ങി അതില്‍ ഒളിച്ചിരിക്കുന്ന ഇത്തിക്കണ്ണികളെ കണ്ടെത്തി വിജയന്‍ മാഷ് മലയാളികളോട് വിളിച്ചു പറഞ്ഞു.

ആഗോളവല്‍ക്കരണം സമൂഹത്തില്‍ ധ്രുവീകരണം നടത്തിയപ്പോള്‍ സ്വാഭാവികമായും രണ്ട് വിഭാഗങ്ങള്‍ ഉണ്ടായി-പ്രായോഗിക വാദികളും മാനുഷികവാദികളും. ഏതു ചെറിയ സംഭവത്തെയും വിജയ‌ന്‍ മാഷ് മാനുഷികതയുടെ അളവുകോല്‍ ഉപയോഗിച്ചാണ് അളന്നിരുന്നത്. ഒരു കാലത്ത് സന്ന്യാസികളുടെ കൂടെ നടന്നിരുന്ന വിജയന്‍ മാഷ് എല്ലാത്തിലും ബ്രഹ്മത്തെ കാണുവാന്‍ ശ്രമിച്ചതില്‍ അദ്‌ഭുതമില്ല.

മിക്ക സമയത്തും മദ്യപിച്ച് നടന്നിരുന്ന അന്തരിച്ച നാടക കലാകാരന്‍ പി.എം. താജിനോട് ഒരിക്കല്‍ വിജയന്‍ മാഷ് ‌പറഞ്ഞു: ‘സമൂഹത്തിലെ കൊള്ളരുതായ്‌മകള്‍ മറക്കുവാന്‍ താജ് മദ്യപിക്കുന്നു അല്ലേ?‘. താജിനോട് മറവിക്കായി മദ്യപിക്കുന്നുവല്ലേയെന്ന ചോദ്യം ചെയ്ത വിജയന്‍ മാഷ് തന്നെ മറവിയുടെ ആഴങ്ങളിലേക്ക് ആണ്ടു പോയ മൂല്യങ്ങളെ മലയാളിയുടെ മുമ്പില്‍ ഉയര്‍ത്തി കാട്ടിയത് വിധി വൈരുദ്ധ്യമാകാം

--ശ്രീഹരി പുറനാട്ടുകര
കൂടുതല്‍
എന്‍ മോഹനന്‍; നിങ്ങളുടേയും
ബാലാമണി അമ്മ-അത്രമേല്‍ വിശുദ്ധയായ കവയത്രി
മുല്‍ക് രാജ് ആനന്ദിനെ ഓര്‍ക്കുമ്പോള്‍
എലിയട്ട് -കാലത്തെ അതിജീവിക്കുന്ന കവി
നെരൂദയില്ലാത്ത ലോകം
പ്രസ്ഥാനമായി മാറിയ വലിയ കോയിത്തമ്പുരാന്‍