1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ഓര്‍മ്മ

കുട്ടമത്ത്: കവിതയിലെ സംഗീതഭാവം

ജനനം: 1880 ഒക്ടൊബര്‍ 12 ,മരണം:1943 ഓഗസ്റ്റ് 7

കുട്ടമത്ത്: കവിതയിലെ സംഗീതഭാവം
FILEFILE
മലയാള കവിതാശാഖയില്‍ ഭാവഗീതങ്ങളുടെ മാന്ത്രികത സൃഷ്ടിച്ച കവിയാണ് കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പ്.

ക്ളാസിക്കല്‍ കാവ്യരൂപങ്ങളോ ലഘുകവിതകളോ ഏതായാലും കുട്ടമത്ത് നല്‍കിയ കാവ്യാനുഭൂതിയെ മലയാളികള്‍ നെഞ്ചിലേറ്റി.

1880 ഒക് റ്റോബര്‍ 12 ന് - കൊല്ലവര്‍ഷം 1056 കന്നി 27 ന് - കാസര്‍കോട് ജ-ില്ലയിലെ ചെറുവത്തൂര്‍ കുട്ടമത്താണ് കുഞ്ഞിക്കൃഷ്ണ കുറുപ്പിന്‍റെ ജ-നനം .അദ്ദേഹത്തിന്‍റെ 125 ാം ജ-ന്മ വാര്‍ഷികമായിരുന്നു 2005 ല്‍.

1943 ഓഗസ്റ്റ് ഏഴിന് കുട്ടമത്ത് അന്തരിച്ചു. 2006 ല്‍ അദ്ദേഹത്തിന്‍റെ 63 ാം ചരമ വാര്‍ഷികം.

ശങ്കര നാഥ -ജ്യോത്സരുടെ അനന്തരവന്‍ വങ്ങാട്ട് ഉണ്ണമന്‍ ഉണിത്തിരിയുടേയും, കുട്ടമത്ത് കന്നിയൂര്‍ ദേവകി അമ്മയുടേയും മകനാണ് .സംസ്കൃതവും വൈദ്യവുമണ് പഠിച്ചത്.ഏറാടന്‍ വീട്ടില്‍ ദേവകിയമ്മയായിരുന്നു ഭാര്യ .

.കുഞ്ഞുണ്ണിക്കുറുപ്പ്, കുഞ്ഞമ്പുക്കുറുപ്പ്, കുഞ്ഞിക്കേളുക്കുറുപ്പ്, ചെറിയരാമക്കുറുപ്പ് ഇങ്ങനെ പ്രശസ്തരായ പല കവികള്‍ക്കും ജന്മം നല്‍കിയ തറവാടാണ് കുട്ടമത്ത്.

1924 കേരള ചന്ദ്രികയുടെ പത്രാധിപരായി. 1927 മുതല്‍നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു കുട്ടമത്ത് . 1941 ല്‍ ചിറക്കല്‍ രാമ വര്‍മ രാജ- മഹാകവി പട്ടം നല്‍കി .

കുട്ടമത്ത് കന്നിയൂര് സാഹിത്യ സമുച്ചയം എന്ന പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പങ്കാളിയായിരുന്നു.
.

കവിതയുടെ എല്ലാ മേഖലകളിലും സൃഷ്ടികള്‍ നടത്തി എന്നതാണ് കുട്ടമത്തിനെ വേറിട്ടു നിര്‍ത്തുന്നത്. ശബ്ദസൗന്ദര്യത്തിനും സംഗീതാത്മകത്വത്തിനും പ്രാധാന്യം നല്‍കിയ രചനകളായിരുന്നു ഏറെയും.

കരിമണിമാല ചാര്‍ത്തി വെളള -
ത്തിരുവുടലാം കടലാസിലസ്സലായി
നിറമൊടു വിലസുന്ന തൂവലാടി -
ച്ചിരമിഹ വാണി മരാളിയായ് കളിച്ചു.

- എന്ന് കവി പാടുമ്പോള്‍ നിറഞ്ഞു തുളുമ്പുന്ന സൗന്ദര്യഭാവം നല്‍കുന്ന പ്രസാദാത്മകതയാണ് കുട്ടമത്ത് എന്ന പ്രതിഭാസത്തിന്‍റെ സംഭാവന.

കാളിയമര്‍ദ്ദനം,
അമൃതരശ്മി,
ദുഖിതയായ ഭൈമി,
പതിതപാവനനായ ഭഗവാന്‍,
കിരാതഭില്ലി,
ഉഷയുടെ ശയനഗൃഹം

എന്നീ കവിതകള്‍ ഏറെ പ്രശസ്തമാണ്.

ദേവയാനി ചരിതം, നചികേതസ്, അത്ഭുത പാരണ, വിദ്യാശംഖധ്വനി, ഹരിശ്ഛന്ദ്രചരിതം, ധ്രുവമാധവം തുടങ്ങിയ നാടകങ്ങളും ബാലഗോപാലന്‍ എന്ന ആട്ടക്കഥയും സുദര്‍ശനന്‍ എന്ന ആഖ്യായികയും കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറിപ്പിന്‍റേതായുണ്ട്.

കുട്ടമത്തിന്‍റെ കയ്യെഴുത്ത് എന്ന കവിതയില്‍ നിന്ന്

മനുഷ്യനാം ശാഖയില്‍നിന്നു വന്നുടന്‍
മനോജ്ഞമാം തദ്രസനാദളാദ്ധ്വാനാ
അനേകമായ് വന്നൊഴുകിക്കളിപ്പതാ
ണനര്‍ഘസാരസ്വതനിര്‍ഝരം ഭൂവി.

സ്വപക്വബുദ്ധിക്കനുരൂപമായ് ചിരാ
ലപത്ഥ്യവും പത്ഥ്യവുമാം നടപ്പുകള്‍
പ്രപഞ്ചസക്തര്‍ക്കറിവാന്‍ സരസ്വതീ
വിപഞ്ചി മീട്ടിപ്പറവു മനീഷികള്‍.

അകന്മഷം സുസ്വാരമൊത്ത വാണിയെ
മുഖത്തില്‍ നിന്നും മുഖമാര്‍ഗ്ഗമായ് നരന്‍
സുഖം സ്വനഗ്രാഹകയന്ത്രമെന്നപോല്‍
പകര്‍ക്കിലേ നല്‍കശരിയായ് വരൂ ദൃഢം.

ഹ്രസ്വം സുദീര്‍ഘം, പദസന്ധി, ബിന്ദുവും,
വിസര്‍ഗ്ഗമെന്നീ സ്വരഭിന്നരീതികള്‍
മുഖത്തില്‍നിന്നും മുഖമാര്‍ഗ്ഗമായ് നരന്‍
പകര്‍ക്കിലേ നല്‍ശരിയായ് വരൂ ദൃഢം.
About Writer
WEBDUNIA