മലയാള കവിതാശാഖയില്‍ ഭാവഗീതങ്ങളുടെ മാന്ത്രികത സൃഷ്ടിച്ച കവിയാണ് കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പ്.
ക്ളാസിക്കല്‍ കാവ്യരൂപങ്ങളോ ലഘുകവിതകളോ ഏതായാലും കുട്ടമത്ത് നല്‍കിയ കാവ്യാനുഭൂതിയെ മലയാളികള്‍ നെഞ്ചിലേറ്റി.
1880 ഒക് റ്റോബര്‍ 12 ന് - കൊല്ലവര്‍ഷം 1056 കന്നി 27 ന് - കാസര്‍കോട് ജ-ില്ലയിലെ ചെറുവത്തൂര്‍ കുട്ടമത്താണ് കുഞ്ഞിക്കൃഷ്ണ കുറുപ്പിന്‍റെ ജ-നനം .അദ്ദേഹത്തിന്‍റെ 125 ാം ജ-ന്മ വാര്‍ഷികമായിരുന്നു 2005 ല്‍.
1943 ഓഗസ്റ്റ് ഏഴിന് കുട്ടമത്ത് അന്തരിച്ചു. 2006 ല്‍ അദ്ദേഹത്തിന്‍റെ 63 ാം ചരമ വാര്‍ഷികം.
ശങ്കര നാഥ -ജ്യോത്സരുടെ അനന്തരവന്‍ വങ്ങാട്ട് ഉണ്ണമന്‍ ഉണിത്തിരിയുടേയും, കുട്ടമത്ത് കന്നിയൂര്‍ ദേവകി അമ്മയുടേയും മകനാണ് .സംസ്കൃതവും വൈദ്യവുമണ് പഠിച്ചത്.ഏറാടന്‍ വീട്ടില്‍ ദേവകിയമ്മയായിരുന്നു ഭാര്യ .
.കുഞ്ഞുണ്ണിക്കുറുപ്പ്, കുഞ്ഞമ്പുക്കുറുപ്പ്, കുഞ്ഞിക്കേളുക്കുറുപ്പ്, ചെറിയരാമക്കുറുപ്പ് ഇങ്ങനെ പ്രശസ്തരായ പല കവികള്‍ക്കും ജന്മം നല്‍കിയ തറവാടാണ് കുട്ടമത്ത്.
1924 കേരള ചന്ദ്രികയുടെ പത്രാധിപരായി. 1927 മുതല്‍നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു കുട്ടമത്ത് . 1941 ല്‍ ചിറക്കല്‍ രാമ വര്‍മ രാജ- മഹാകവി പട്ടം നല്‍കി .
കുട്ടമത്ത് കന്നിയൂര് സാഹിത്യ സമുച്ചയം എന്ന പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പങ്കാളിയായിരുന്നു. .
|