""ഈ കാലത്തിന്‍റെ മഹാനായ കവിയെ മാത്രമല്ല രവീന്ദ്രനാഥടാഗോറിന്‍റെ മരണത്തിലൂടെ നമുക്ക് നഷ്ടമാകുന്നത്, മനുഷ്യസ്നേഹിയായ ഒരു തീക്ഷ്ണദേശീയവാദിയെക്കൂടിയാണ്. ശാന്തിനികേതനിലും ശ്രീനികേതനിലും രാജ്യത്തിനാകെവേണ്ടി അദ്ദേഹം അവശേഷിപ്പിച്ച പാരന്പര്യം യഥാര്‍ത്ഥത്തില്‍ മുഴുവന്‍ ലോകത്തിന്‍റേതുമാണ്.''
-ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ വാക്കുകളാണിത്.
ഇവയെ അക്ഷരാര്‍ഥത്തില്‍ സാധൂകരിക്കുന്നതാണ് ഇന്ത്യയുടെ ഗുരുദേവ് എന്നറിയപ്പെട്ട ടാഗോറിന്‍റെ ജീവിതം. ആധുനിക ഭാരതം കെട്ടിപ്പെടുക്കാന്‍ ടാഗോര്‍ നല്‍കിയ സംഭാവനകള്‍ വിലമതിയ്ക്കാനാവാത്തതാണ്. ടാഗോറീന്‍റേയും അദ്ദേഹമുയര്‍ത്തിയ മൂല്യങ്ങളുടേയും പ്രസക്തി ഇന്നും നഷ്ടമായിട്ടില്ല. 2007 ഓഗസ്റ്റ് ഏഴ് ടാഗോറിന്‍റെ 66ാം ചരമ വാര്‍ഷിക ദിനമാണ്.
സ്വാതന്ത്ര്യ സമരസേനാനി, ഇന്ത്യന്‍ ദേശീയ ഗാനത്തിന്‍റെ കര്‍ത്താവ്, ഇന്ത്യക്കാരനായ ആദ്യത്തെ നോബല്‍ സമ്മാന ജേ-താവ്, ശാന്തിനികേതന്‍ സ്ഥാപകന്‍ എന്നിങ്ങനെ ടാഗോറിന് വിശേഷണങ്ങള്‍ ഏറെയാണ്.
കവി, നാടകകൃത്ത്, ചെറുകഥാകാരന്‍, നോവലിസ്റ്റ്, ഗാനകൃത്ത്, ബാലസാഹിത്യകാരന്‍, സംഗീതജ്ഞന്‍, ചിത്രകാരന്‍, തത്ത്വചിന്തകന്‍, വിദ്യാഭ്യാസ ചിന്തകന്‍ എന്നീ മേഖലകള്‍ക്കും ടാഗോര്‍ തന്‍റേതായ സംഭാവന നല്‍കിയിട്ടുണ്ട്.
1861 മേയ് ഏഴിന് , കൊല്‍ക്കത്തയ്ക്കടുത്തുള്ള ജൊറാഷങ്കോയിലാണ് രബീന്ദ്രനാഥ ടാഗോറിന്‍റെ ജനനം. ബ്രഹ്മ സമാജ-ം അംഗവും സംസ് കൃത പണ്ഡിതനുമായ ദീബേന്ദ്രനാഥ് ടാഗോറിന്‍റെ 14 മക്കളില്‍ ഇളയമകനായിരുന്നു രബീന്ദ്രനാഥ ടാഗോര്‍.
സ്കൂളില്‍ പഠിയ്ക്കുന്പോള്‍ ഏഴാം വയസിലാണ് ടാഗോര്‍ ആദ്യ കവിതയെഴുതിയത്. പതിനേഴാമത്തെ വയസിലാണ് അദ്ദേഹത്തിന്‍റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയത് (കവി കാഹിനി-1878).
1878-ല്‍ പഠനത്തിനായി ടാഗോര്‍ ഇംഗ്ളണ്ടിലേയ്ക്ക് പുറപ്പെട്ടു. എന്നാല്‍ പഠനത്തില്‍ താല്‍പ്പര്യം തോന്നാത്ത ടാഗോര്‍ 17മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. കവിതയും ചെറുകഥകളും നാടകങ്ങളും എഴുതുന്നത് ടാഗോര്‍ സ്ഥിരമാക്കി.
1883-ല്‍ മൃണാളിനി ദേവിയെ ടാഗോര്‍ വിവാഹം ചെയ്തു. വിവാഹനന്തരം ടാഗോറാണ് മൃണാളിനി ദേവിയെ ബംഗാളി, സംസ്കൃതം തുടങ്ങിയ ഭാക്ഷകള്‍ പഠിപ്പിച്ചത്
|