നൂറനാട് ഹനീഫ - നൂറുനാടിന്‍റെ കഥാകാരന്‍
നൂറനാട് ഹനീഫ എന്ന കഥാകാരന്‍ നൂറനാടിന്‍റെ മാത്രമല്ല അതുപോലുള്ള നൂറു നാടുകളുടെ കഥാകാരനാണ്. അദ്ദേഹത്തിന്‍റെ ഓരോ നോവലും ജ-ീവിത ഗന്ധിയാണ്. അനുഭവങ്ങളുടെ സാക്ഷ്യമണ്.
നോവല്‍, ചെറുകഥ, ബാലസാഹിത്യം, യാത്രാ വിവരണം തുടങ്ങി 25 ലേറെ പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം അധ്യാപകനും അധ്യാപക സംഘടനയുടെ നേതാവുമായിരുന്നു.
അതിരുകള്‍ക്കപ്പുറം എന്ന നോവല്‍ 18 അധ്യായം എഴുതിത്തീര്‍ഹ്തപ്പോഴാണ് അദ്ദേഹം രോഗശയ്യയിലായതും 2006 ഓഗസ്റ്റ് 5 -ാം തീയതി ഈ ലോകത്തിന്‍റെ അതിരുകള്‍ക്കപ്പുറത്തേക്ക് യാത്രയായതും.
ആലപ്പുഴ ജ-ില്ലയിലെ നൂറനാട്ടിന് അടുത്തുള്ള ആദിക്കാട്ട് കുളങ്ങരയാണ് സ്വദേശം. ആമിന ഭാര്യയും സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ എം.എ.അന്‍സാരി മകനുമാണ്.
തലസ്ഥാനം മുതല്‍ തലസ്ഥാനം വരെ, താഴ്വരകളുടെ സ്വപ്നം, കള്ളച്ചൂത്, അതിരാത്രം, അഗ്നിമേഖം തുടങ്ങിയവയാണ് പ്രധാന രചനകള്‍.
2004 ല്‍ അദ്ദേഹം രചനയുടെ 50 -ാം വാര്‍ഷികം ആഘോഷിച്ചു. തീരം കാണാത്ത തിരമാലകള്‍ ആയിരുന്നു ആദ്യ നോവല്‍. കൊല്ലം മുതല്‍ വാടി വരെയുള്ള മീന്‍പിടിത്തക്കാരുടെ ജ-ീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണ് ആ നോവല്‍.
അരയ ഹിന്ദുക്കളുടെയും കത്തോലിക്കാ മത്സ്യ തൊഴിലാളികളുടേയും സംഘര്‍ഷമാണ് ഇതിലെ പ്രമേയം. മൂന്നാമത്തെ നോവലും ശക്തികുളങ്ങരയിലെ മീന്‍പിടിത്ത മേഖലയെ കുറിച്ചുള്ളതാണ്.
പ്രീത എന്ന നോവല്‍ കിഴക്കന്‍ മലയോരങ്ങളിലെ റബ്ബര്‍ തോട്ടം തൊഴിലാളികളുടെ ജ-ീവിത കഥയാണ്. ഭാരമാകട്ടെ നാട്ടിലുള്ള അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള പ്രചോദനമായി ഭവിച്ചു.
കേരളത്തിലെ ജ-ാതി വൈരം സ്വന്തം അനുഭവങ്ങളില്‍ ഉണ്ടാക്കിയ മുറിപ്പാടുകളെ കുറിച്ചാണ് നൂറനാട് ഹനീഫ അതിരാത്രത്തില്‍ വിവരിക്കുന്നത്. ബോംബെ മലയാളികളുടെ ജ-ീവിതം അനാവരണം ചെയ്യുന്ന നോവലാണ് നഗരനന്ദിനി.
കിഴക്കോട്ടൊഴുകുന്ന പുഴ മലയാളിയുടെ കരുണാര്‍ദ്രമായ ജ-ീവിതത്തിന്‍റെ ആവിഷ്കാരമാണ്.
ജ-ീവിതത്തിന്‍റെ അര്‍ത്ഥം തേടിയുള്ള അന്വേഷണമാണ് 23 -ാമത്തെ നോവലായ കിരീടമില്ലാതെ ചെങ്കോലില്ലാതെ. ജ-ാതിയില്ല മതമില്ല അടിമയില്ല യജ-മാനന്മാരില്ല ഈ ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യന്‍ മാത്രം എന്ന സന്ദേശമാണ് ഈ നോവല്‍ നല്‍കുന്നത്.
ഇസ്ളാമിക ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഹനീഫ മറ്റ് മതങ്ങളിലെ ധാര്‍മ്മിക സത്യങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊള്ളുന്നതില്‍ താത്പര്യം കാണിച്ചിരുന്നു. ധര്‍മ്മത്തിന്‍റെ വിജ-യത്തിന് വേണ്ടി നിലയുറപ്പിച്ച
പാര്‍ത്ഥസാരഥിയെ താന്‍ ആരാധിക്കുന്നതായും അദ്ദേഹം പ്രമുഖ എഴുത്തുകാരനായ കല്ലട ഷണ്മുഖനോട് പറഞ്ഞിട്ടുണ്ട്.