എണ്ണപ്പാടത്തിന്‍റെ ഇതിഹാസകാരന്‍
|
എണ്ണപ്പാടം ചെറിയൊരു രാജ-്യമാകുന്നു.ഇവിടെ എണ്ണയില്ല. പാടവും ഇല്ല.ഉള്ളത് നൂറോളം ചെറ്റപ്പുരകളാണ്.പേരിന് മൂന്ന് ഓടിട്ട വീടുകളുമുണ്ട്. തിരിയാനും മറിയാനും ഇടമില്ല.ഇഷ്ടമുള്ളിടത്തൊക്കെ ഓലച്ചാളകളാണ്. ഒരു പുരയുടെ നിഴല്‍ അടുത്ത പുരയുടെ നെറുകയില്‍ വീഴുന്നു. എണ്ണപ്പാടത്തിനു വെളിച്ചത്തിന്‍റെ നിറം അറിയാമായിരുന്നില്ല. വെളിച്ചത്തിന്‍റെ കരുത്തും അറിയില്ലായിരുന്നു.
കൗജ-ുതാത്ത അന്തിത്തിരി കത്തിക്കുന്നതിന് തീപ്പെട്ടിക്കോലുരസാന്‍ ഭാവിക്കുകയായിരുന്നു. കോലായിലേക്ക് കയറുന്ന ഇത്താച്ചുവിനെയും കദീസുവിനേയും കണ്ട് അതു മാറ്റി വച്ചു വലതു കൈ നീട്ടി. കണ്ണിട്ട് അവരുടെ സഞ്ചികള്‍ നോക്കുന്നുണ്ട്. രണ്ടു പേരും അരയില്‍ തൂക്കിയ കുപ്പിച്ചില്ലു കൊണ്ടുണ്ടാക്കിയ കീശകളുടെ ചരടു വലിച്ചു. ഒരണ വീതമെടുത്ത് കൗജ-ുതാത്തയുടെ കൈയില്‍ കൊടുത്തു.
കൗജ-ുതാത്ത വീടിന്‍റെ ഉടമയാണ്. അവര്‍ക്ക് സ്ഥിരം ഭര്‍ത്താവ് എന്ന ഏര്‍പ്പാടില്‍ വിശ്വാസമില്ല. മച്ചിയാണ്. പുരയുടെ അടുക്കള ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളും കൂലിക്ക് കൊടുത്തു. കൊട്ടിലിനു ദിവസവാടക ഒരണയാണ്. രണ്ടു പേരും,ഇത്താച്ചുവും കദീസുവും മുറവും ചൂലുമായി ഗുഡ്സ് ഷെഡ് അടിച്ചു വാരാന്‍ പോകും. അന്തിക്കു സഞ്ചിയുമായി വീടണയും.ചിലപ്പോള്‍ വാഗനുണ്ടാകില്ല. അന്നും കൗജ-ുതാത്ത കൈ നീട്ടും. അവര്‍ കൈമലര്‍ത്തും. പിന്നെ കൗജ-ുതാത്ത നാവിനെ വ്യായാമത്തിനും വിടും.വ്യായാമം കൊണ്ടു കരുത്തു നേടിയ നാവ് എണ്ണപ്പാടം ഭയന്നു.
കൗജ-ുതാത്തയ്ക്ക് സ്വന്തം അടുക്കളയിലും വിശ്വാസമില്ല. അധികം തിത്തിബിതാത്തയുടെവീട്ടിലാണുണ്ടാകുക. അരയ്കാനും മോറാനും സഹായിക്കും. ഊണങ്ങനെ കഴിയും. ഹരം പറഞ്ഞിരിക്കും നടുവകത്ത്. വിരുന്നുകാര് വന്നാല്‍ ബജ-ാറ് വയ്ക്കാന്‍ കൗജ-ുതാത്തയ്ക്കറിയും പോലെ എണ്ണപ്പാടത്താര്‍ക്കും അറിയില്ല.
എന്തിനും മതിയായ പെണ്ണ്. കലഹമെങ്കില്‍ കലഹം. കളിയെങ്കില്‍ കളി. വാടക കിട്ടുന്ന് ഒരു ചില്ലിക്കാശു പോലും കാറ്റത്തിടുകയില്ല. അവ കൂട്ടി വയ്ക്കും. സറാഫിന്‍റെ അടുത്തു പോയി പൊന്നാക്കി മാറ്റും. രണ്ടു കൈയിലും പതുപ്പത്ത് ഒറ്റ വള. അറ്റങ്ങളില്‍ കൊത്തുവള.
മുമ്പിലൊരു യെസ്സുവള. കാതില്‍ ചിറ്റും കമ്മത്തും മണിക്കാതിലയും.കഴുത്തില്‍ തണ്ടറുക്ക്.വെളുത്ത,അയഞ്ഞ സാറഹാന്‍ കുപ്പായത്തില്‍ കഴുത്തിലെ പ്രമാണി ഏലസ്സു പറ്റിപ്പിടിച്ചു കിടക്കും. നടക്കുമ്പോള്‍ അതിനെ പുറന്തള്ളാന്‍ കൊഴുത്ത മുലകള്‍ പാടുപെടും. വെള്ളക്കച്ചിയും കൊച്ചിത്തട്ടവുമിട്ടു മുറുക്കിച്ചുവപ്പിച്ചു നടക്കും,സുന്ദരി.
ഹിരണ്യകശിപുവില്‍ നിന്ന്
പരസ്യ ഘടന
പരസ്യമായ സംഘടനയില്‍ നഗ്നത മറച്ചവര്‍ക്കെല്ലാം അംഗങ്ങളാവാന്‍ അര്‍ഹതയുണ്ട്.
പക്ഷേ ,ഇവിടെ ചതിയുണ്ട്.മോഹനമായ വാഗ്ദാനങ്ങള്‍ മാത്രം പോരാ.അവയുടെ കാലം കഴിഞ്ഞു പോയി. പ്രാഥമികാംഗങ്ങള്‍ തൊട്ടു കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവര്‍ ക്രിയാത്മകമായ സമീപനത്തിന്‍റെ പ്രഭ വീശണം. അതിനാല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്‍റെ യോഗ്യത പ്രധാനമാകുന്നു. താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക.
1.പാര്‍ട്ടി അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ ചുരുങ്ങിയത് ഒരു കോഴിയെയെങ്കിലും പോറ്റുവാന്‍ തയ്യാറുള്ളവരായിരിക്കണം.
2.പാര്‍ട്ടി കോഴി വിതരണം ചേയ്യേണ്ടതാണ്.
3.മുമ്മൂന്ന് മാസം കൂടുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ കോഴി ക്ഷേമം നോക്കേണ്ടതാകുന്നു.
4. അഞ്ചു കോഴിയായി വര്‍ദ്ധിപ്പിക്കുന്നവര്‍ക്ക് എഫക്ടീവ് മെമ്പര്‍ഷിപ്പ് നല്ക്കുന്നതാണ്.
5. എഫക്ടീവ് മെമ്പര്‍മാരില്‍ നിന്ന് ഗണം ഉണ്ടാക്കുക. ഗണം പ്രാദേശിക ഘടകമായിരിക്കും. പത്തുഗണം ചേര്‍ന്നാല്‍ ബഹുഗണമായി.അത്തരം നൂറ് ഘടകങ്ങള്‍ ചേര്‍ന്നാല്‍ മഹാഗണം. മഹാഗണത്തിന്‍റെ പ്രവര്‍ത്തന പരിദി അസംബ്ളി നിയോജ-കമണ്ഡലത്തിന്‍റേതായി.
6. ഇരുപതു മഹാഗണം ചേര്‍ന്നാല്‍ ഗണസംഘമായി.ഇത് ഓരോ ജ-ില്ലയിലും ഉണ്ടാകും.ഇതിന്‍റെ തലവന്‍ എല്ലായ്പ്പോഴും ജ-ില്ലാ ഡെപ്യൂട്ടി ആവേണ്ടതാവുന്നു.
7. സംഘടനയുടെ വരിസംഖ്യ കഴിയുന്നതും കോഴിമുട്ടയായി അയയ്ക്കണം.കോഴി മുട്ടകള്‍ മുഴുക്കെ
ജ-യന്‍ അസോസിയേറ്റ്സ് വാങ്ങി,ലാഭം കഴിച്ച്,ബാക്കി പണം പാര്‍ട്ടിഫണ്ടില്‍ വരവു കാണിക്കേണ്ടതാകുന്നു.
എംടി യുമായി ചേര്‍ന്നെഴുതിയ
അറബിപ്പൊന്നില്‍ നിന്ന്
അടുത്ത പള്ളിയിലെ ക്ളോക്ക് രണ്ടടിച്ചു. ഇരുണ്ട രാത്രിയാണ്;വെളിച്ചമില്ല;വിളക്കുകളുമില്ല.തണുത്ത പൂഴിയിലാണിരിക്കുന്നത്. നിശബ്ദമായി പുഴ ഒഴുകുമ്പോള്‍ കൊച്ചലയൊലികള്‍ വെളിച്ചത്തിന്‍റെ നേര്‍ രേഖകള്‍ നൊടിയിട കൊണ്ട് വരയുകയും മായുകയും ചെയ്യുമ്പോള്‍,കോയ വീണ്ടും ടോര്‍ച്ചു മിന്നിച്ചു. മീതെ പാലമാണ്;എലത്തൂര്‍ പാലം.പുറ്റുകള്‍ പൊങ്ങിയ പോലെ കുണ്ടുകളുള്ള പാലത്തിന്‍റെ അടിഭാഗം കണ്ടപ്പോള്‍ അറപ്പു തോന്നി. മീതെ സിമന്‍റ് കൊണ്ടു വാര്‍ത്ത വലിയ 'ഗ്' അക്ഷരത്തിന്‍റെ ആകൃതിയിലുള്ള പാലത്തിന്‍റെ കെട്ടുകള്‍ ഇരുഭാഗത്തും കാണാം. അവയെ താങ്ങി നിറുത്തുന്ന കൂറ്റന്‍ സിമന്‍റ് തൂണുകള്‍ വെള്ളത്തില്‍ അര നനഞ്ഞു നില്ക്കുന്ന രാക്ഷസ-ന്മാരെപ്പോലെ തോന്നി. കരകലെ ബന്ധിക്കുന്ന വാഹനങ്ങള്‍,ലോറികള്‍,കാറുകള്‍-പുഴയെ പരിഹസിച്ചു കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാകണം.
കോയ പൂഴി മണ്ണിലേക്കു ടോര്‍ച്ച് മിന്നിച്ചു.
നനഞ്ഞ പൂഴിമണ്ണില്‍ വെള്ളം കിനിഞ്ഞു വന്നിരിക്കുന്നു.തുണിയുടെ മൂട്ടില്‍ തണുപ്പു കയറുകയാണ്.കണ്ണുകള്‍ ഉറക്കവുമായി സന്ധിചെയ്ത് അടഞ്ഞു പോവുകയും,മനസ്സ്
ഉ-ന്മിഷത്താവുകയും ചെയ്യുന്നു. ഞരമ്പുകളില്‍ ഈര്‍പ്പമുള്ള ഐസ് കമ്പികള്‍ കൊണ്ടു വലിക്കുന്നതു പോലെ ശരീരം വിറയ്ക്കുന്നുണ്ട്. വിറപ്പനി തുടങ്ങുകയാണോ? പനിക്കാതിരിക്കട്ടെ!
പെട്ടെന്ന് അയാള്‍ വീടിനെക്കുറിച്ചോര്‍ത്തു പോയി. പാലത്തിനരികില്‍, ചെറിയ മതില്ക്കെട്ടിനുള്ളിലുള്ള ആ ഒറ്റപ്പുരയിലെ ദീപമണയുകയും കുടുംബത്തിന്‍റെ ചില്ലകളും പൂവും വരണ്ടുണങ്ങുകയും ചെയ്യുന്നു. കുടുംബമേ,പടര്‍ന്നു പന്തലിക്കുന്ന മഹാവൃക്ഷമേ,നിനക്കു ഞാന്‍ ഭാവുകം നേരുന്നു. നീയില്ലെങ്കില്‍ ഞാനില്ല;ഞാനില്ലെങ്കില്‍മനുഷ്യനില്ല..... പള്ളിയുടെ മിനാരങ്ങളില്‍ ബാങ്ക് വിളി മുഴങ്ങുകയും ലോകത്തിന്‍റെ എല്ലാ കോണുകളിലും അതു മാറ്റൊലിക്കൊള്ളുകയും ചെയ്യുമ്പോള്‍, ഇരുണ്ട ഭൂമിയിലെ ഓരോ ക്ളോക്കുകളിലുമുള്ള വ്യത്യസ്ത സമയങ്ങളില്‍,ദൈവത്തിന്‍റെ മഹത്വം മനുഷ്യകണ്ഠങ്ങളില്‍ നിന്നുയരുകയും ജനം കൂടുകയും ചെയ്യുമ്പോള്‍, (ഞാനെന്താണീ വിചാരിക്കുന്നത്) ക്ളോക്കിന്‍റെ മിനുട്ടു സൂചികള്‍ വിരാമമില്ലാതെ ഒരക്കത്തില്‍ നിന്ന് മറ്റൊരക്കത്തിലേക്ക് മണല്‍ത്തരികള ളക്കുന്നതു പോലെ അളന്നു തിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ സ്ഥലകാലബന്ധങ്ങളെ മനസ്സു മറക്കുകയും, മാങ്കൊമ്പില്‍ നിന്നടര്‍ന്നു വീഴുകയും നിലം പറ്റാതിരിക്കുകയും ചെയ്ത മുഴുത്ത മാമ്പഴം പോലെ ആകാശത്തിലും ഭൂമിയിലും പിറക്കാത്ത അരത്ഭുതജ-ീവിയായി മനുഷ്യന്‍ മാറുകയും ചെയ്യുന്നു.