സ്‌ത്രീകളെ ഒതുക്കി നിര്‍ത്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനം ഇന്നും തുടരുകയാണെന്നും ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സ്‌ത്രീകളില്‍ നിന്ന് ശക്തമായ ചെറുത്ത്നില്പ് ഉണ്ടാകണമെന്ന് എം.ടി വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളില്‍ സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ എന്ന വിഷയത്തില്‍ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി.
ദൃശ്യ,അച്ചടി മാധ്യമങ്ങള്‍ക്ക് സ്തോതഭജനകമായ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് താല്‍പ്പര്യം. ജീവിതവുമായുള്ള ബന്ധം പരിപൂര്‍ണ്ണമായി മുറിക്കുന്ന,മാനവികതയെത്തന്നെ ചോദ്യം ചെയ്യുന്ന പ്രമേയങ്ങളാണ് ചില ടിവി പരമ്പരകളിലും സിനിമകളിലും കാണുന്നത്. സെന്‍സര്‍ ബോര്‍ഡിന് നിലവിലുള്ള നിയമം വഴി ഇവ നിയന്ത്രിക്കാമെങ്കിലും അത് ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ ഇത്തരം പരമ്പരകളും സിനിമകളും കാണില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകള്‍ തന്നെ ചെറുത്തു നില്‍പ്പുമായ് മുന്നോട്ടു വരണം.
സ്‌ത്രീ പീഡന സംഭവങ്ങളില്‍ പീഡിപ്പികുന്നവന്‍റെയും ഇരയുടെയും ഇടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത് പലപ്പോഴും സ്‌ത്രീകഥാപാത്രങ്ങളാണ്. ഇത്തരക്കാരെ സാമൂഹികമായി ബഹിഷ്കരിച്ച് താക്കീത് നല്‍കാന്‍ സ്‌ത്രീ സമൂഹം തയ്യാറാവണം. സ്‌ത്രീ ശരീരത്തെ ഉപയോഗിച്ച് ലൈംഗികമായി ദുസ്സൂചന നല്‍കുന്ന പരസ്യങ്ങള്‍ ഇന്ത്യയില്‍ മാത്രമേ ഇത്ര വ്യാപകമായി കാണാന്‍ ഇടയുള്ളൂ-എം.ടി പറഞ്ഞു.
|