5 ഡോക്‍ടര്‍മാര്‍ പറഞ്ഞ സ്ഥിതിക്ക് മദ്യപിക്കുന്നത് നിറുത്തണമെന്ന് തോന്നിയിട്ടുണ്ടോ?
നല്ല ചോദ്യം. മോനെ മദ്യം ഇല്ലെങ്കില്‍ ഞാനില്ല.കവിതയില്ല. ജീവിതമില്ല. ഇന്ന് രാവിലെ അഞ്ചു മണിക്കു തന്നെ ഞാന്‍ രണ്ട് പെഗ് അകത്താക്കി
6 ഈ അലച്ചിലുകള്‍ എന്തു നല്‍കി?
എനിക്ക് എന്തുണ്ടോ അതൊക്കെ. ഈ അലച്ചില്‍ ഇല്ലാതെ എനിക്ക് ഒന്നും സംഭാവന ചെയ്യുവാന്‍ കഴിയില്ല.
7 പണ്ട് ‘കാരമസോവ് സഹോദരന്മാര്‍‘ ഒരു പാട് തവണ വായിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ?. ഇപ്പോഴത്തെ വായനയെക്കുറിച്ച്?
പഴയപുസ്തകങ്ങള്‍ ആവര്‍ത്തിച്ച് വായിക്കുന്നു അത്രമാത്രം. കിഴവനും കടലും, കുട്ടികൃഷ്‌ണമാരാറുടെ വിമര്‍ശനങ്ങളും ഒരു പാടു തവണയായി ആവര്‍ത്തിച്ചു വായിച്ചു കൊണ്ടിരിക്കുന്നു.
8 കറങ്ങാന്‍ പോകുമ്പോള്‍ സഹോദരിയോട് പറയാറുണ്ടോ?
ലക്ഷ്‌മിയോട് ഞാനൊന്നും പറയാറില്ല. ഏതു പാതിരാത്രിക്കു മുട്ടിയാലും അവള്‍ വാതില്‍ തുറന്നു തരും
|