ഇതൊരു പുഴയല്ലഞാന് ഇതിലൊഴുകുന്നില്ലഇതൊരു പുഴയാണ്എന്നെ ഇതിലൊഴുക്കുന്നുഇത് കാറ്റല്ലഎന്നെ ഇത് തൊടുന്നില്ലഇത് കാറ്റാണ്എന്നെ പറത്തിക്കളിക്കുന്നുഇതെന്റെ വീടല്ലഇതിന് മേല്ക്കൂരയില്ലഇതെന്റെ വീടാണ്ഇവിടെ ആയിരം സങ്കടങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നു ഇത് ഞാന്‍ കൊയ്ത പാടമല്ലഇനിയും സ്വര്‍ണമണികള്‍ അവശേഷിക്കുന്നുഇത് എന്റെ പാടമാണ്കണ്ണീരും ചെളിയും കുഴഞ്ഞ് കിടക്കുന്നുഇത് എന്റെ കാമുകിയല്ലഇവള് മനോഹരമായി പുഞ്ചിരിക്കുന്നുഇത് എന്റെ കാമുകിയാവാംഇവള് വിശന്ന് കരയുന്നുഇത് എനിക്കുള്ള മറുപടിയല്ലഞാന് ചോദ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലഈ മറുപടി എനിക്കുള്ളതാവാംഞാന് ആരെന്ന് ചോദിച്ചിരുന്നുഇത് ഞാന്‍ അല്ലആരും അങ്ങനെ പറഞ്ഞില്ലഒരുപക്ഷേ, ഇത് ഞാനാവാംഎന്റെ കണ്ണാടിയില്‍ ഒരു കറുത്ത ബലിക്കാക്ക. |