ഒരു ജ്വാലഅത് മഴയെ കീറി മുറിച്ച്കടലിനെ തിളപ്പിച്ച് പ്രണയത്തെ തപിപ്പിച്ച്ചോരയില് ജീവിതമെഴുതിസൂര്യനില് ലയിച്ചുഒരു മഞ്ഞിന്‍ കണം,അത് ദുഃഖമായുരുകിഅഗ്നിയെ തണുപ്പിച്ച്മരുഭൂവില് ഒരു ചാലരുവിയായ്സമുദ്രത്തിന്റെ നെഞ്ചില്‍ തൊട്ടുനീ ഒരേ സമയംജ്വാലയും മഞ്ഞുകണവുമായിരുന്നുനീ പറഞ്ഞത് ആരും മുമ്പ് പറയാത്തതും ഏവര്‍ക്കും അറിവുള്ളതുമായിരുന്നുനിന്റെ വാക്കുകള്ക്ക്സ്നേഹം നിറഞ്ഞ തലോടല്‍ പോലെശാന്തത നല്‍കാന്‍ കഴിഞ്ഞിരുന്നുനീ ഒരു മാന്ത്രികനായിരുന്നുനിന്റെ തൂലിക മനുഷ്യന്‍റെ ഹൃദയത്തോടു ചേര്‍ന്നു നിന്നുമണ്ണിന്റെ മാറോടും.നിന്‍റെ മരണവും ഒരു കഥയാണ്ഒരു തണല്‍മരം പെട്ടെന്ന്മുറിഞ്ഞ് വീഴും പോലെഒരു അമ്മക്കിളികൂടൊഴിയും പോലെഒരു ഇളം കാറ്റില്അകന്നു പോകുന്ന തൂവല്‍ പോലെ.( ലോഹിതദാസിന് സമര്‍പ്പണം) |