പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > രചന > ഇതിലും മിഴിവാര്‍ന്ന ചിത്രമുണ്ടോ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇതിലും മിഴിവാര്‍ന്ന ചിത്രമുണ്ടോ?
എ ക്യൂ മെഹ്ദി
എ ക്യൂ മെഹ്ദി
WDWD
എ ക്യൂ മെഹ്ദിയുടെ ഭാവനാപ്രപഞ്ചത്തില്‍ വിരിഞ്ഞ ഒരു കഥയിതാ. ഭാരതം സ്വതന്ത്രവായു ശ്വസിക്കാന്‍ ആരംഭിച്ച് നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ കഥ നടന്നതെന്ന് സങ്കല്‍‌പിക്കാം. ഖദറിന്റെ മൂല്യത്തെ പറ്റി പുതിയ തലമുറയെ പഠിപ്പിക്കാന്‍ ഈ കഥയെ ഒരു കൊച്ചുസിസിമയുടെ രൂപത്തിലാക്കാന്‍ ആരെങ്കിലും വരട്ടെയെന്ന് വെബ്‌ദുനിയ പ്രത്യാശിക്കുന്നു.

സാധാരണ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു ആ വൃദ്ധന്‍. മൂന്നാം ക്ലാസ് മുറിയില്‍. ബ്രിട്ടീഷ് റെയില്‍‌വേയില്‍ അന്ന് മൂന്ന് ക്ലാസുകള്‍ നിലവിലുണ്ടായിരുന്നു.

സ്വാതന്ത്ര്യസമരസേനാനി ആയിരുനു ഈ വൃദ്ധന്‍. ബ്രിട്ടീഷ് പാരതന്ത്ര്യത്തിനെതിരെ, നിരന്തരമായി നടത്തിയ പോരാട്ടങ്ങളിലൊന്നില്‍, ഏതോ കലാപരംഗത്ത് വച്ച്, വെള്ളപ്പട്ടാളത്തിന്റെ വെടിയേറ്റ് അദ്ദേഹത്തിന് ഒരു കാല്‍ നഷ്ടപ്പെട്ടിരുന്നു. സ്വതന്ത്ര ഇന്ത്യ, ദേശസ്നേഹിയായ ആ വീരസേനാനിക്ക് സമ്മാനിച്ചത് ഒരു പൊയ്ക്കാലായിരുന്നു.

ആവി എഞ്ചിനുള്ള ഒരു കരിവണ്ടിയിലായിരുന്നു വൃദ്ധന്റെ യാത്ര. ഒരിടത്തരം സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി. വൃദ്ധന്‍ വികലാംഗന്‍ ആയിരുന്നുവല്ലോ; ഒരു രോഗിയും. പുലര്‍ച്ചയ്ക്കുതന്നെ തന്റെ യാത്ര ആരംഭിച്ചതിനാല്‍ അദ്ദേഹത്തിന് നന്നേ വിശപ്പുണ്ടായിരുന്നു. ഭക്ഷണ വില്‍‌പനക്കാരെ തിരഞ്ഞ്, പുറത്ത് പ്ലാറ്റ്‌ഫോമിലേക്ക് അദ്ദേഹം കണ്ണും നട്ടിരുന്നു. ഏറ്റവും പിന്നത്തെ ബോഗിയായിരുന്നതിനാല്‍ നിര്‍ഭാഗ്യവശാല്‍ ഭക്ഷണവില്‍‌പനക്കരാരും അവിടെ വന്നെത്തിയില്ല.

പെട്ടെന്നദ്ദേഹം, പ്ലാറ്റ്‌ഫോമിലെ ആള്‍‌ക്കൂട്ടത്തില്‍ നിന്നൊരാളെ കൈകാട്ടിവിളിച്ചു. ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി.

“മോനേ, എനിക്ക് നല്ല വിശപ്പുണ്ട്. സ്റ്റാളില്‍ നിന്ന് അല്‍‌പം ഭക്ഷണം വാങ്ങിത്തരാമോ?”

“തീര്‍ച്ചയായും”, യുവാവ് സന്തോഷപൂര്‍വം തലയാട്ടി. വൃദ്ധന്‍ ഒരു പത്തുരൂപാ നോട്ട് ചെറുപ്പക്കാരന് നല്‍‌കി. തന്റെ കയ്യില്‍ മറ്റ് ചില്ലറയൊന്നും ഇല്ലെന്ന് ഖേദപൂര്‍വം അറിയിക്കുകയും ചെയ്തു. അരനൂറ്റാണ്ടിന് മുമ്പ് ആ പത്തുരൂപയ്ക്ക് ഇന്നത്തെ 500 രൂപയേക്കാളധികം മൂല്യമുണ്ടായിരുന്നു.

“സാരമില്ല സാര്‍. ഞാന്‍ ചില്ലറ മാറ്റിക്കൊള്ളാം”, യുവാവ് ആള്‍‌ത്തിരക്കിനിടയില്‍ മറഞ്ഞു.

“ആരായിരുന്നു സാര്‍, ആ ചെറുപ്പക്കാരന്‍? അങ്ങയുടെ ഏതെങ്കിലും ബന്ധു, പരിചയക്കാരന്‍?”, സഹയാത്രികന് അതറിയാന്‍ തിടുക്കമുണ്ടായി.

“ഇല്ല. ഞാനുമായി യാതൊരു മുന്‍‌പരിചയവുമുള്ള ആളല്ല. ഇതാ ഇപ്പോള്‍, ഇവിടെ വച്ച് ആദ്യമായി കാണുകയാണ്, അയാളെ...”

സഹയാത്രികന്‍ തെല്ലൊരു സഹതാപത്തില്‍, വൃദ്ധന്റെ മുഖത്ത് നോക്കി അമര്‍ത്തിച്ചിരിച്ചു.

അടുത്ത താളില്‍ വായിക്കുക, “ചെറുപ്പക്കാരന്‍ മടങ്ങിയെത്തുമോ?”
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നോക്കു കുത്തി - കവിത
സൂര്യകാമന്‍ - കഥ
റേഷന്‍ കാര്‍ഡ്
വാലറ്റം
ഗൂഗിള്‍
വീണ്ടുമൊരു യാത്ര