നോക്കിയിരിക്കേണ്ട,പോക്കാകും പൊടിയാകും!പിണ്ണാക്കുവെള്ളവുംപുല്ലും വൈക്കോലും കൊടുത്താല്പശു ചാണകമിടും പാല്തരുംപിന്നെയോ അപ്പത്തിനു മാംസമാകും!പട്ടി വാലാട്ടുംപൂച്ച നോവിച്ചു സുഖതരം സ്നേഹിക്കുംഒന്നിലു മൊട്ടാതെ നോക്കി നില്ക്കേനീയെന്തായി, ഭാര്‍ഗ്ഗവാ?നേരം പോകുന്നുമച്ചകമുച്ചുകുത്തുന്നു ഉറയൊഴിച്ചും പാലിന്‍ പരിണാമം പോട്ടെമുള്ളില് വീണ ചെറുവിത്തായെങ്കിലുംമുള നീട്ടൂ.നേരം പോകുന്നുനോക്കു കുത്തിക്കനക്കലി, ലിടയിടെപാടത്തൊരു കിളിക്കും പഞ്ഞമില്ലാണ്ട്കതിരുകള് ചോര്‍ന്നേ പോകുന്നു. ഒച്ചയുണ്ടാക്ക്, ഭാര്‍ഗ്ഗവ, ഒച്ചയുണ്ടാക്ക്,കുറ്റത്തണലില്‍ നുണമുഖമായിനിന്നെയാരേ കുത്തി നിറുത്തി?മണ്ണൊലിപ്പിന്‍ വയല്ച്ചെരുവില്ഉള്വലിഞ്ഞ വിലാപമേ, ഒച്ചയുണ്ടാക്ക്തലയിണക്കിനാവില്നിദ്രകീറി,യിരുട്ടിെന്‍റ യോനിയിലേതോ കനപ്പറിഞ്ഞെങ്കിലുംഎന്തിനെന്തിന്നൊരു ചിഹ്നമായ്ഇവന് വളഞ്ഞൂഉണ്ട ചോറിന്‍ കൂറോര്‍ത്ത് പട്ടി വാലാട്ടുംകതിരു നല്‍കും താറാവിടും വെണ്മുട്ടകായ്ക്കാത്ത മരമെങ്കില്‍ പിതാവിവനെ വെട്ടുംപൂക്കാത്ത മരമെങ്കില്‍ പെണ്ണിവനെ തള്ളുംനിറയാത്ത പറയെങ്കില്‍ നാടിവനെ ഓടിക്കുംഅങ്ങിനെ എന്നെന്നേയ്ക്കുമായിപാനപാത്രം തിരിച്ചെടുക്കപ്പെടുംതള്ള പറയും :" കൊണം കെട്ടവന്‍" |