പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > രചന > വാലറ്റം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വാലറ്റം
വിജയദാസ് കുറ്റിപ്പുറം
അവന്‍ അവള്‍ക്കടുത്തിരുന്നു. അപ്പോഴാണ് അവന്‍റെ സാന്നിധ്യം അവള്‍ മനസിലാക്കിയത്. അവള്‍ പാവാട നേരെയിടാന്‍ ശ്രമിച്ചു. ഗോവിന്ദന്‍‌കുട്ടി അവളുടെ കാല്‍‌പാദത്തില്‍ പിടിച്ച് ആ തടിച്ചീള് എടുത്തുകളഞ്ഞു. ചോര വരുന്നുണ്ട്. അവന്‍ പോക്കറ്റില്‍ നിന്ന് മുഷിഞ്ഞ ടൌവല്‍ എടുത്ത് കെട്ടി. കെട്ടിക്കഴിഞ്ഞിട്ടും അവന്‍ അവളുടെ കാലിലെ പിടിത്തം വിട്ടില്ല. അവന്‍ നോക്കിയപ്പോള്‍ അവള്‍ ഇഷ്ടക്കേടോടെ മുഖം തിരിച്ചു. ചുണ്ട് കൂടുതല്‍ തടിച്ചിരിക്കുന്നു. വിയര്‍പ്പില്‍ നനഞ്ഞ മുഖവും കഴുത്തും. അവന്‍റെ കൈകള്‍ അവളുടെ കാലുകളെ തഴുകി. മുകളിലേക്ക് അരിച്ചു കയറി. മല്ലിക കുതറി.

അവന്‍ അധികം ബലം കൊടുക്കാതെ അവളെ തള്ളി. പുല്‍ച്ചെടിയുടെ മെത്തയിലേക്ക് അവള്‍. ഗോവിന്ദന്‍ കുട്ടി അവളുടെ വയറില്‍ അമര്‍ത്തി ഉമ്മവച്ചു. കവള്‍ കണ്ണിറുക്കി കിടന്നു. അവന്‍റെ കൈകള്‍ അവളുടെ മാറിടത്തിലേക്ക്. അവളുടെ തടിച്ച ചുണ്ടില്‍ അവന്‍ കടിച്ചു. ചോര ചുണ്ടിലൂടെ...അവന്‍റെ ചുണ്ടിലേക്ക്... അവള്‍ കുഴഞ്ഞ് അവശയായി കിടന്നു.

“പന്തുകിട്ടി...!!!” അവരെ ഞെട്ടിച്ചുകൊണ്ട് ഒരു വിളി ഉയര്‍ന്നു. ഇരുവരും ചാടിയെഴുന്നേറ്റു. ദൂരെ പന്തുമായി ഒരുത്തന്‍ ഓടിവരുന്നു. പിന്നാലെ മറ്റുള്ളവരും. ഗോവിന്ദന്‍ കുട്ടിക്ക് നിരാശയായി. അവന്‍ മല്ലികയെ നോക്കി. അവള്‍ അവന് മുഖം കൊടുക്കാതെ പതിയെ നടന്നു പോയി.

കളി വീണ്ടും തുടങ്ങി. ഈ ഓവറിലെ അവസാന പന്ത്. ഗോവിന്ദന്‍‌കുട്ടിക്ക് ബാറ്റില്‍ പിടുത്തം മുറുകുന്നില്ല. കൈകള്‍ വിയര്‍ത്തു നനയുന്നു. വിക്കറ്റിന് പിന്നില്‍ മല്ലികയുണ്ട്. നോക്കാന്‍ അവന് ലജ്ജ തോന്നി. എങ്കിലും പാളി നോക്കിയപ്പോള്‍ അവള്‍ നില്‍ക്കുന്നു. പൂത്തുലഞ്ഞ്. അവളുടെ കണ്ണുകള്‍ അവന്‍റെ കണ്ണുകളില്‍ തന്നെ. ചുണ്ടിലെവിടെയോ ഒരു ഗൂഢസ്മിതം.

ആവേശമായി ഗോവിന്ദന്‍‌കുട്ടിക്ക്. അടുത്ത പന്തിനായി തയ്യാറായി. സിക്സര്‍ തന്നെ അടിക്കണം. പൊന്തക്കാട്ടിനുള്ളിലേക്ക് പന്ത് ഉയര്‍ന്നു പോകണം. പന്ത് വേഗത്തിലെത്തിയപ്പോള്‍ അവന്‍ ബാറ്റ് ആഞ്ഞു വീശി. ഒന്നും സംഭവിച്ചില്ല. ബാറ്റില്‍ കൊണ്ടില്ല. അത് മല്ലികയെയും കടന്ന് ദൂരേക്ക് ഉരുണ്ടു. മല്ലിക പിന്നാലെയോടി ബോള്‍ പിടിച്ചു.

ഗോവിന്ദന്‍‌കുട്ടി തളര്‍ച്ചയോടെ അവളെ നോക്കി. അവളുടെ മുഖത്ത് ചിരിയായിരുന്നു. അവനെ ഗൂഢമായി ഒന്നു നോക്കിയ ശേഷം അവള്‍ പന്ത് ആ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
<< 1 | 2 | 3 
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗൂഗിള്‍
വീണ്ടുമൊരു യാത്ര
നമ്മുടെ സംസാരം തീരവെ...
തിലാന്‍
പകലിരവിനിടയിലെ വേവുന്ന സന്ധ്യ നീ ,,,...
അനുകമ്പാദശകം