പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > രചന > തിലാന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തിലാന്‍
ഫിര്‍ദൌസ് കായല്‍പ്പുറം
ഫിര്‍ദൌസ് കായല്‍പ്പുറം
PROPRO
ജനനി പുഷ്പിച്ചു
കളിനിലങ്ങള്‍
കുളിരണിഞ്ഞു
കാറ്റിന്‍ തലോടലില്‍
ഉടലാടകളുലഞ്ഞാടി
യാത്രത്തണുപ്പില്‍
നിന്‍ -
അര്‍ദ്ധനിമീലിത
നേത്രങ്ങള്‍
കൊയ്ത്തുപ്പാട്ടി‍ന്‌
കാതോര്‍ത്തു.
അവ -
പഴമയുടെ വിളക്കായ്‌
നേരിന്‍റെ തുലാസില്‍
ചരിത്രമെഴുതി
സഹസ്രാബ്ദങ്ങള്‍ക്കുമുന്നി‍ല്‍
കൂമ്പിയിരിക്കുന്നു‍.
അളവിന്‍റെ നെറുകയില്‍
നീതിയുടെ
മൃതിരൂപങ്ങള്‍
തുടം, പടല്‍, തിലാന്‍
തിലാന്‍
ഒരു പ്രതീകമാണ്‌
നീതിയുടെ
ഗതകാല സമവാക്യം

തിലാന്‍ : നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തൂക്കമളക്കാന്‍ ഉപയോഗിച്ചിരുന്നു.
ഒരു തിലാന്‍ = 20 കിലോ
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പകലിരവിനിടയിലെ വേവുന്ന സന്ധ്യ നീ ,,,...
അനുകമ്പാദശകം
കവിത - വനഗമനം