. അരുളില്ലയതെങ്കിലസ്ഥി തോല്‍ സിര നാറുന്നൊരുടമ്പുതാനവന്‍; മരുവില്‍ പ്രവഹിക്കുമമ്പുവ- പ്പുരുഷന്‍ നിഷ്‌ഫലഗന്ധപുഷ്‌പമാം.
വരുമാറുവിധം വികാരവും വരുമാറില്ലറിവിന്നിതിന്നുനേര്‍; ഉരുവാമൂടല്‍വിട്ടു കീര്‍ത്തിയാ- മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.
പരമാര്‍ത്ഥമുരച്ചു തേര്‍വിടും പൊരുളോ? ഭൂതദയാക്ഷമാബധിയോ? സരളാദ്വയഭാഷ്യാകാരനാം- ഗുരുവോയീയനുകമ്പയാണ്ടവന്‍?
പുരുഷാകൃതി പൂണ്ട ദൈവമോ? നാരദിവ്യാകൃതിപൂണ്ട ധര്‍മ്മമോ? പരമേശപവിത്രപുത്രനോ? കരുണാവാന്‍ നബി മുത്തുരത്നമോ?
|