കവിത - വനഗമനം
കേശവീയം മഹാകാവ്യത്തിലെ (1913) ആറാം സര്‍ഗ്ഗമായ 'വനഗമന' ത്തില്‍ നിന്നുള്ള അവസാന ഭാഗമാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.
അശോകമശ്ശോകഭരം സുമത്താല്‍ കാമിക്കു നല്‍കുന്നതു പാര്‍ത്തനേരം അമായനായ് മായയെ വീക്ഷണത്താല്‍ ചമച്ചിടും തന്നെ നിനച്ചു കൃഷ്ണന്‍.
മധുവ്രതം ചേര്‍ന്നൊരു കര്‍ണ്ണികാര- പ്രസൂനജ-ലം പരമുല്ലസിച്ചു വനസ്ഥലിക്കുള്ള വലാരിരത്നം പതിച്ച പൊല്‍ത്താലികളെന്നപോലെ.
ഭൃംഗാളി നല്‍ച്ചെന്തളിര്‍ വെണ്മപാരം പുലര്‍ന്ന പൂമൊട്ടിവ പൂണ്ടു കാന്ത്യാ വിളങ്ങിടും മാധവി മാധവങ്കല്‍ പ്രസാദവും സാദവുമത്രചേര്‍ത്തു.
വസന്തസന്പത്തിതു കണ്ടുകൊണ്ടും വാഹത്തെ വേഗത്തില്‍ നയിച്ചുകൊണ്ടും വ്യാഘ്രാദിജ-ന്തുക്കള്‍ വസിച്ചിടുന്ന വന്‍കാനനത്തിന്നുകടന്നു ദേവന്‍.
നീരുണ്ടിരുണ്ട പുതുകൊണ്ടലിനിണ്ടലേകും നീലപ്രഭാപടലമങ്ങനെ നാലുപാടും. പാരംചൊരിഞ്ഞു വിലസൂം വിപിനം സ്വതുല്യം പാരിന്നധീശനാഥ കണ്ടതിമോദമാണ്ടു.
|