ലേഖനങ്ങള്‍ | പുസ്തക നിരൂപണം | രചന
പ്രധാന താള്‍ » മറ്റുള്ളവ » സാഹിത്യം » ലേഖനങ്ങള്‍ » 'മിസ്ഡ്കോള്‍' ചെന്നൈയില്‍ പ്രകാശിപ്പിക്കും (Missed call will be released on August 9th)
 
വി എച്ച് നിഷാദ്
PRO
PRO
പത്ര പ്രവര്‍ത്തകനും യുവ എഴുത്തുകാരനുമായ വി എച്ച് നിഷാ‍ദിന്റെ പുതിയ കഥാ സമാഹാരമായ 'മിസ്ഡ് കോളി' ന്‍റെ പ്രകാശനം ആഗസ്റ്റ് ഒന്‍‌പതിന് ചെന്നൈയില്‍ നടക്കും. മദിരാശി കേരള സമാജം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ പ്രശസ്‌ത തമിഴ് എഴുത്തുകാരി സല്‍മ മലയാളം എഴുത്തുകാരി എസ്. ശാരദക്കുട്ടിയ്‌ക്ക് നല്കി പ്രകാശനം ചെയ്യും.

എഴുത്തുകാരനും സംവിധായകനുമായ ജി രാജശേഖരന്‍ ഐഎ‌എസ് പ്രകാശന ചടങ്ങിന്റെ ഉത്‌ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് എഴുത്തുകാരനായ ഡോ. പി.എം. ഗിരീഷ് പുസ്‌തകാവതരണം നടത്തും. മദിരാശി സര്‍വ്വകലാശാല മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. രാജേന്ദ്രബാബു, ഇന്ത്യാടുഡേ എക്‍സിക്യുട്ടീവ് എഡിറ്റര്‍ പി എസ് ജോസഫ്, മാതൃഭൂമി ചെന്നൈ ബ്യൂറോ ചീഫ് കെ.എ ജോണി, മലയാളമനോരമ ബ്യൂറോ ചീഫ് മനോജ് മാത്യു തുടങ്ങിയവരും സന്നിഹിതരായിക്കും. ചടങ്ങുകള്‍ക്ക് ശേഷം നന്ദ ഡി രാജിന്‍റെ ഗസല്‍ സന്ധ്യയും അരങ്ങേറും.

വാന്‍‌ഗോഗിന്‍റെ ചെവി, പേരയ്‌ക്ക എന്നീ രണ്ടു സമാഹാരങ്ങള്‍ നിഷാദിന്‍റേതായി മുന്‍പ് പുറത്തുവന്നിരുന്നു. പുതിയ കാലത്തിന്റെ മാനസിക വേഗങ്ങളെ ബയോപ്സിക്കു വെയ്‌ക്കുന്ന സ്പെസിമെനുകളാണ് ഈ പുതിയ സമാഹാ‍രത്തിലെ കഥകള്‍ എന്ന് സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ചെറുകഥാകൃത്തുക്കള്‍ ഉള്‍പ്പെടെ ഇരുപത്തിയൊന്നോളം പേരുടെ രേഖാചിത്രങ്ങളും മിസ്‌ഡ് കോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി ബുക്‍സാണ് പുസ്‌തകം പുറത്തിറക്കുന്നത്.
.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍