പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍ > നിര്‍വേദങ്ങളുടെ പൂക്കളം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നിര്‍വേദങ്ങളുടെ പൂക്കളം
അരുണ്‍ വാസന്തി
സ്വവര്‍ഗാനുരാഗത്തെപ്പറ്റി ഏറ്റവും പ്രാചീനമായ തെളിവ് ഈജിപ്‌റ്റില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. രണ്ടു പുരുഷന്‍‌മാര്‍ പരസ്‌പരം ചുംബിക്കുന്ന ഈ ചിത്രത്തിന്ന് 2400 ബിസി വര്‍ഷം പഴക്കമുണ്ട്. മധ്യ കാലഘട്ടത്തിന് ശേഷമാണ് സ്വവര്‍ഗാനുരാഗം വളരെപ്പെട്ടെന്ന് ലോകം ഒട്ടാകെ വ്യാപിച്ചത്.
സ്വവര്‍ഗരതി
WDFILE

ആധുനികതയ്ക്ക് ശേഷം വന്ന യാന്ത്രിക സമൂഹത്തില്‍ സ്‌നേഹവും പ്രണയവും കാമനയും പുനര്‍നിര്‍വ്വചിക്കപ്പെട്ടപ്പോള്‍ സ്വവര്‍ഗാനുരാഗത്തിനും കൂടുതല്‍ അംഗീകാരം ലഭിച്ചു. ലോകത്തിലെ ഏതാണ്ട് 20 രാജ്യങ്ങളിലെ മിലട്ടറി ബാരക്കുകളില്‍ സ്വവര്‍ഗസ്‌നേഹം ഇന്ന് അനുവദനീയവും നിയമപരവുമാണ്.

പാപത്തിന്റെ പൂക്കള്‍

സ്വവര്‍ഗാനുരാഗത്തെ ശക്തമായി എതിര്‍ത്തിരുന്ന ഒരു വിഭാഗം ക്രിസ്‌തുമതമായിരുന്നു. ഇത്തരം അനുരാഗം പാപമായാണ് ക്രൈസ്‌തവര്‍ വിലയിരുത്തിരുന്നതും. പഴയനിയമത്തില്‍ ഇതിനെപ്പറ്റി പല സന്ദര്‍ഭങ്ങളിലും പരാമര്‍ശിക്കുന്നത് കാണാം. സ്വവര്‍ഗാനുരാഗം ഏറെ ശക്തിപ്രാപിച്ചതിനാലാണ് ‘സോദോം’, ‘ഗോമോറ’ എന്നീ നഗരങ്ങള്‍ ദൈവം നശിപ്പിച്ചതെന്ന് പഴയനിയമത്തില്‍ പറയുന്നു.

സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമായിട്ടാണ് ബൈബിളും ക്രിസ്തീയ മതപഠന ഗ്രന്ഥങ്ങളും ഉത്‌ബോധിപ്പിക്കുന്നുന്നത്. പ്രമുഖരായ നിരവധി ക്രിസ്‌ത്യന്‍ തിയോളജിസ്റ്റുകളും സ്വവര്‍ഗാനുരാഗത്തിന് എതിരായിരുന്നു. ഇന്നും നിരവധി വാഗ്വാദങ്ങള്‍ ഇത് സംബന്ധിച്ച് നടക്കുന്നുണ്ട്.

സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചതിലൂടെ കൂടുതല്‍ സ്വതന്ത്രമായ ഒരു സാമൂഹ്യവ്യവസ്ഥയിലേക്ക് ഇന്ത്യ കാലെടുത്ത് കുത്തുകയാണ്. ഇന്ത്യ പോലെ, ഇപ്പോഴും മതാധിപത്യം കൊടികുത്തി വാഴുന്ന രാജ്യത്ത്, ഇത്തമൊരു കോടതി വിധി തന്നെ വിപ്ലവകരമായ ഒന്നാണ്. സമൂഹവും മതങ്ങളും എങ്ങനെ ഈ വിധിയെ വ്യാഖ്യാനിക്കുമെന്നും വിലയിരുത്തുമെന്നും കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.
<< 1 | 2 | 3 
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഗതയുടെ പെയ്‌റോട്ട് വീണ്ടും!
മലയാളത്തിന്‍റെ മാധുര്യം മറവിയിലേക്ക് !
‘അഴീക്കോട് ഇങ്ങനെ കള്ളത്തരം പറയാമോ?!’
കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ
ആ കനല്‍ ഇപ്പോഴും തിളങ്ങുന്നു.....
ഓര്‍മ്മകളില്‍ ലളിതാംബിക അന്തര്‍ജ്ജനം