പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍ > നിര്‍വേദങ്ങളുടെ പൂക്കളം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നിര്‍വേദങ്ങളുടെ പൂക്കളം
അരുണ്‍ വാസന്തി
ആസ്‌ട്രിയന്‍ നോവലിസ്റ്റായ കാള്‍ മരിയ കാര്‍ട്ട്‌ബെന്നിയാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത് എന്ന് കരുതപ്പെടുന്നു. തുടര്‍ന്ന് 1880ല്‍ പുറത്തിറങ്ങിയ ഗുസ്‌തേവ് ജാഗറിന്റെ ‘ഡിസ്‌കവറി ഓഫ് സോള്‍’ എന്ന ഗ്രന്ഥത്തിലും ഈ പദം വ്യാപകമായി ഉപയോഗിച്ചു. ഇതേ അര്‍ത്ഥത്തില്‍ ‘ഹോമോഫീലിയ’ എന്ന പദവും ഉപയോഗത്തിലുണ്ടെങ്കിലും അതിന് ഏറെ പ്രചാരം ലഭിച്ചില്ല.
സ്വവര്‍ഗരതി
WDFILE

ചരിത്രപരമായ സൂചനകള്‍

ഭാരതീയ പുരാണ ഗ്രന്ഥങ്ങളില്‍ വ്യക്‍തമായ സ്വവര്‍ഗാ‍നുരാഗം പ്രകടമാകുന്നില്ല എങ്കിലും ഉപകഥകളിലൂടെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന കഥകളിലും സ്വവര്‍ഗനുരാഗത്തിന്റെ ലാഞ്ചനകള്‍ കാണാം. പുരുഷന്‍ സ്‌ത്രീരൂപം ധരിക്കുന്നതും അതില്‍ മറ്റൊരാള്‍ അനുരക്തനാവുന്നതും പുരാണ കഥാ സന്ദര്‍ഭങ്ങളില്‍ വളരെ വ്യക്‍തമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ പാണ്ഡവരുടെ അജ്‌ഞാതവാസക്കാലത്ത് ഇത്തരത്തില്‍ ചില സന്ദര്‍ഭങ്ങളുണ്ട്. സ്‌ത്രീവേഷധാരിയായ അര്‍ജ്ജുനനോടുള്ള പ്രണയവും മറ്റും ഈ തലത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്.

അറബ് ലോകത്തിനും ഇത് വളരെ പ്രിയപ്പെട്ടതായിരുന്നു. കൂടാരങ്ങളില്‍ തങ്ങള്‍ക്ക് മുന്തിരിച്ചാര്‍ വിളമ്പുന്ന ചുവന്ന ചുണ്ടുകളോടു കൂടിയ കൌമാരക്കാരെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ അറബിക്കവിതകളില്‍ കാണാം. പേര്‍ഷ്യയില്‍ സഫവിദ് കാലഘട്ടത്തില്‍ കരം ഒടുക്കി പ്രവര്‍ത്തിച്ചിരുന്ന ആമൃത് ഖാനകള്‍ എന്ന പുരുഷവേശ്യാലയങ്ങള്‍ പോലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വന്ന കാലഘട്ടത്തില്‍ സ്വവര്‍ഗാനുരാഗം അറബ് രാജ്യങ്ങളില്‍ നിഷിദ്ധമായാണ് വിലയിരുത്തപ്പെട്ടത്. സൌദി അറേബ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വധശിക്ഷയാണ് നല്‍കിവരുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളിലും ചൈനയിലും തായ്‌ലന്‍ഡിലും ഇത് നിലനിന്നിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകള്‍ തന്നെയുണ്ട്. “തല്ലിപ്പഴുപ്പിച്ച പീച്ച് ഫലം” കഴിക്കുന്ന സുഖമാണ് സ്വവര്‍ഗാനുരാഗത്തിന് ചൈനക്കാര്‍ കല്‌പിച്ചിരിക്കുന്നത്. തായ്‌ലന്‍ഡില്‍ ഇത്തരക്കാര്‍ അറിയപ്പെട്ടിരുന്നത് ‘ലേഡിബോയ്‌സ്’ എന്നാണ്.

സോക്രട്ടീസ്, പ്ലേറ്റോ, ലോര്‍ഡ് ബൈറന്‍ എന്നിവരുടെ പല രചനകളിലും സ്വവര്‍ഗാനുരാഗത്തെപ്പറ്റിയും തങ്ങളെ സമീപിച്ച സ്വവര്‍ഗാനുരാഗികളെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേഡ് കിംഗ് രണ്ടാമന്‍, മഹാനായ അലക്സാണ്ടര്‍ എന്നിവര്‍ സ്വവര്‍ഗാനുരാഗികളായ ഭരണാധികാരികളായിരുന്നു.
<< 1 | 2 | 3  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഗതയുടെ പെയ്‌റോട്ട് വീണ്ടും!
മലയാളത്തിന്‍റെ മാധുര്യം മറവിയിലേക്ക് !
‘അഴീക്കോട് ഇങ്ങനെ കള്ളത്തരം പറയാമോ?!’
കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ
ആ കനല്‍ ഇപ്പോഴും തിളങ്ങുന്നു.....
ഓര്‍മ്മകളില്‍ ലളിതാംബിക അന്തര്‍ജ്ജനം