പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍ > നിര്‍വേദങ്ങളുടെ പൂക്കളം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നിര്‍വേദങ്ങളുടെ പൂക്കളം
അരുണ്‍ വാസന്തി
ലൈംഗികതയുടെ ഉര്‍വരതകളിലേക്ക് കാമനകളുടെ വേരുകള്‍ ആഴ്‌ത്തി പടര്‍ന്നു നിന്ന ഒരു സംസ്‌കാരമായിരുന്നു ഭാരതത്തിന്റേത്. എല്ലാ ശാസ്‌ത്രങ്ങളെയും ഇഴ കീറി പരിശോധിച്ച മുനിവാടങ്ങള്‍ ലൈംഗികതയെപ്പറ്റിയും വിശദമായി പഠിച്ചിരുന്നു. ഒരുപക്ഷേ ലൈംഗികതയ്‌ക്ക് ആദ്യത്തെ ആധികാരിക ഗ്രന്‌ഥം പോലുമുണ്ടാകുന്നത് ഭാ‍രതത്തില്‍ നിന്നാണ്.
സ്വവര്‍ഗരതി
WDFILE

ലൈംഗികതയെ ഒരു കലയായാണ് ഭാരതീയര്‍ ഉപാ‍സിച്ചിരുന്നത്. തൂണിലും തുരുമ്പിലും ലൈംഗികത നിറച്ച ഭാരതീയന്‍ പക്ഷേ സ്വവര്‍ഗ ലൈംഗികതയോട് പൊതുവില്‍ മുഖം തിരിച്ചാണ് നിന്നിരുന്നത്, അത്തരമൊന്ന് സമൂഹത്തില്‍ നിലനിന്നിരുന്നുവെങ്കിലും. ഇന്നും പൊതു സമൂഹം സ്വവര്‍ഗ രതിയെ ഒരു പാപമായി തന്നെയാണ് കരുതുന്നത്. പക്ഷേ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരുടെയും ഉള്ളില്‍ ഒരു സ്വവര്‍ഗാനുരാഗി ഒളിച്ചിരിപ്പുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

പദോല്‍‌പ്പത്തി

‘ഹോമോസെക്‍ഷ്വല്‍’ എന്ന വാക്കിന്റെ വിവര്‍ത്തിത രൂപമായാണ് ‘സ്വവര്‍ഗാനുരാഗി’ എന്ന വാക്ക് നാം ഉപയോഗിക്കാറ്. ‘ഹോമോസെക്‍ഷ്വല്‍’ എന്നത് ലാറ്റിന്‍ - ഗ്രീക്ക് ഭാഷകള്‍ ഇടകലര്‍ന്നുണ്ടായ ഒരു പദമാണ്. ഗ്രീക്കില്‍ ഹോമോസ് എന്നാല്‍ ഒരു പോലെയുള്ളത്, സമാനമായത് എന്നൊക്കെയാണ് അര്‍ത്ഥം. ലാറ്റിനിലാകട്ടെ മനുഷ്യന്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നത്. സമാന വര്‍ഗത്തിലുള്ളവര്‍ തമ്മിലുള്ള അനുരാഗത്തെ വിശേഷിപ്പിക്കാന്‍ അങ്ങനെയാണ് ഈ പദം ഉപയോഗിച്ച് തുടങ്ങുന്നത്. പുരുഷ സ്വവര്‍ഗാനുരാഗികളെ ‘ഗേ’ എന്നും വനിതാ സ്വവര്‍ഗാനുരാഗികളെ ‘ലെസ്‌ബിയന്‍’ എന്നുമാണ് സംബോധന ചെയ്യാറുള്ളത്.
1 | 2 | 3  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഗതയുടെ പെയ്‌റോട്ട് വീണ്ടും!
മലയാളത്തിന്‍റെ മാധുര്യം മറവിയിലേക്ക് !
‘അഴീക്കോട് ഇങ്ങനെ കള്ളത്തരം പറയാമോ?!’
കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ
ആ കനല്‍ ഇപ്പോഴും തിളങ്ങുന്നു.....
ഓര്‍മ്മകളില്‍ ലളിതാംബിക അന്തര്‍ജ്ജനം