മാതൃഭൂമിയിലെ കുട്ടേട്ടനായി ഒരുപാടു പേരെ തിരുത്തിയും,പ്രോത്സാഹിപ്പിച്ചും സാഹിത്യത്തിന്‍റെ തങ്കസിംഹാസനത്തിലേക്കെത്തിച്ചു.കവിത എല്ലാവരെയും ഒരുപോലെ ആനന്ദിപ്പിക്കണമെന്ന പാഠം അദ്ദേഹം ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കി.
അവാര്‍ഡോ, റോയല്‍റ്റിയോ ആഗ്രഹിച്ചിട്ടല്ലാ മറിച്ച് വായനക്കാരന്‍ കവിതയിലെ ഒരുവരി ചെല്ലുമ്പോഴാണ് കവിയുടെ ജീവിതത്തിന് അര്‍ത്ഥം വരുന്ന പക്ഷക്കാരനായിരുന്നു കുഞ്ഞുണ്ണിമാഷ്.
കുഞ്ഞുണ്ണിയെ സംബന്ധിച്ച് സ്നേഹത്തെ ഒന്നിലേക്ക് മാത്രമായി ചുരുക്കാന്‍ കഴിയാത്തതായിരിക്കാം മരണം വരെ ബ്രഹ്മചാരിയായി കഴിയുവാനൂള്ള കാരണം.
വഴിയാത്രക്കീടയില്‍ ലഭിച്ച കുന്നിക്കുരുവും,ബട്ടന്‍സും,കൂപ്പിവളപ്പൊട്ടുകളും കൂപ്പിയില്‍ മാഷ് ഭദ്രമായി സൂക്ഷിച്ചു.അവയ്ക്ക് ദിവസം കഴിയും തോറും ജീവന്‍ വെച്ചു വരുന്നതായി മാഷ്ക്ക് തോന്നി.തന്‍റെ ഏകസമ്പാദ്യം ഈ മഞ്ചാടിക്കുരുക്കളും,ബട്ടന്‍സും,കുപ്പി വളപ്പൊട്ടുകളുമാണെന്ന് മാഷ് ഒരിക്കല്‍ പറഞ്ഞിട്ടൂണ്ട്.
കുപ്പിയിലെ സമ്പാദ്യത്തെ,പോസ്റ്റുമാന്‍ കൊണ്ടു വരുന്ന കൊച്ചു കൂട്ടുക്കാരൂടെ എഴുത്തുകളെ തനിച്ചാക്കി കുഞ്ഞുണ്ണി യാത്രയായെങ്കില്ലും ഈ ചെറിയ ലോകത്തു ജീവിച്ച വലിയ മനുഷ്യന്‍റെ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇനിയുമേറെക്കാലം ഇവിടെ നിലനില്ക്കും
|