അക്കിത്തത്ത് അച്യുതന്‍ നമ്പൂതിരി
ടി ശശി മോഹന്‍
|
വിശ്വപ്രസിദ്ധ ചിത്രകാരന്‍ അക്കിത്തം നരായണന്‍ സഹോദരനാണ്. കീഴായൂര്‍ ആലമ്പിള്ളി മനയ്ക്കല്‍ ശ്രീദേവീ അന്തര്‍ജനമാണ് ഭാര്യ.സംസ്കൃതവും, സംഗീതവും ജ്യോതിഷവുമാണ് അക്കിത്തം പഠിച്ചത്. സമാന്യം നന്നായി ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു..
പക്ഷെ സമുദായ പ്രവര്‍ത്തകനായാണ് അക്കിത്തത്തിന്‍റെ തുടക്കം. ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നെ പത്രപ്രവര്‍ത്തകനായി; മംഗളോദയം ,യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി.1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ചു. 75 മുതല്‍ തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി.
ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു , ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍) തുടങ്ങി അമ്പതോളം കൃതികളുണ്ട് അക്കിത്തത്തിന്‍റേതായി.
മഹാകവി അക്കിത്തം ഇന്നുവരെ എഴുതിയ സ്വതന്ത്ര കവിതകളുടെ സമ്പൂര്‍ണ്ണ സമാഹാരം ഡി സി ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്
2004ലെ-അമൃതകീര്‍ത്തി പുരസ്കാരത്തിന് മഹാകവി അക്കിത്തം അര്‍ഹനായി. മാതാ അമൃതാനന്ദമയീ ദേവിയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് നല്‍കുന്ന പുരസ്കാരമാണ് അമൃതകീര്‍ത്തി പുരസ്കാരം.
വൈദിക സാഹിത്യപോഷണം, ആധ്യാത്മിക പ്രചാരണം, കാവ്യോപാസന എന്നീ വിഷയങ്ങളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത് .
മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയെയും ""ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതി ഹാസം'' എന്ന കൃതിയെയും മുന്‍നിര്‍ത്തി മഹാകവി അക്കിത്തത്തിന് സഞ്ജയന്‍ പുരസ്കാരവും ലഭിച്ചു. തപസ്യയാണ് അവാര്‍ഡ് നല്‍കുന്നത്.
2002 ലെ പത്മപ്രഭാ പുരസ്കാരത്തിന് മഹാകവി അക്കിത്തം അര്‍ഹനായി. സാഹിത്യരംഗത്തു നല്കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം.
1972ല്‍ ബലിദര്‍ശനത്തിന്‍ കേരള സാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു.; 73ല്‍ കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡും 74 ല്‍ അക്കിത്തത്തിനായിരുന്നു ഓടക്കുഴല്‍ അവാര്‍ഡ്.
