1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ലേഖനങ്ങള്‍

അയ്യപ്പപ്പണിക്കര്‍.= ആധുനികത

അയ്യപ്പപ്പണിക്കര്‍.= ആധുനികത
FILEFILE
ആധുനികതയെ മലയാളസാഹിത്യത്തില്‍ കൂട്ടിക്കൊണ്ടു വന്നയാളാണ് അയ്യപ്പപ്പണിക്കര്‍.മലയാള കവിതയ്ക്കും സാഹിത്യത്തിനും ആധുനികത പകര്‍ന്ന് നല്‍കിയതും ആധുനകിതയുടെ വീക്ഷണകോണ്‍ നല്‍കിയതും ഡോ.എ. അയ്യപ്പപണിക്കരായിരുന്നു.

അദ്ദേഹം ഒരു തലമുറയെ മുഴുവന്‍ സ്വാധീനിച്ചു. അപ്പോഴെല്ലാം ഔന്നത്യം ഒട്ടും തട്ടാതെ തനി കുട്ടനാട്ടുകാരന്‍റെ ലാളിത്യത്തോടും മനഃശുദ്ധിയോടും കൂടി ജീവിച്ചു.

ആധുനിക കവിതയെയും സാഹിത്യത്തെയും സാഹിത്യ വിമര്‍ശനത്തെയും മാത്രമല്ല അയ്യപ്പപണിക്കര്‍ സ്വാധീനിച്ചത്. നാടകം, സിനിമ, ചിത്രരചന തുടങ്ങിയ മാധ്യമങ്ങളിലും അദ്ദേഹത്തിന്‍റെ സ്വാധീനം ഉണ്ടായിരുന്നു.

ബന്ധുവായ കാവാലം നാരായണപണിക്കര്‍, ജി. ശങ്കരപ്പിള്ള, നരേന്ദ്ര പ്രസാദ് എന്നിവര്‍ പണിക്കരുടെ ചിന്താഗതി പങ്കു വച്ചിരുന്നവരായിരുന്നു.

അരിവന്ദനും ജോണ്‍ എബ്രഹാമിനും ആധുനികത പണിക്കരില്‍ നിന്നും പകര്‍ന്ന് കിട്ടിയിരുന്നു. അഭിനേതാക്കളായ ഗോപി, നെടുമുടി വേണു എന്നിവര്‍ക്കും ചിത്രകാരന്മാരായ എം.വി.ദേവന്‍, പാരീസ് വിശ്വനാഥന്‍ എന്നിവര്‍ക്കും പണിക്കരോട് കടപ്പാടുണ്ട്.

മരണഭീതിയും ദുരന്തബോധവും ജീവിതരതിയും അസ്തിത്വസന്ദേഹങ്ങളും സംത്രാസവും കൂടിക്കുഴഞ്ഞു കിടക്കുന്ന, ആധുനികതയുടെ ഭാവമേഖലകള്‍ അനാവരണം ചെയ്ത ടി.എസ്. എലിയറ്റിന്‍റെ വേസ്റ്റ് ലാന്‍ഡിന്‍റെ വിവര്‍ത്തനമായിരുന്നു അയ്യപ്പപ്പണിക്കര്‍ ആധുനികതയ്ക്കും മലയാളകവിതയ്ക്കും നല്‍കിയ ആദ്യ സംഭാവന. പിന്നീട് കുരുക്ഷേത്രവും ആധുനികത പ്രകടിപ്പിച്ചു.

ലേഖനങ്ങളിലൂടെയും കാര്‍ട്ടൂണ്‍കവിതകളിലൂടെയും ഈ കവി നിരന്തരം ആധുനികതയുടെ വക്താവാകുകയും അതിനെ പിന്തുടര്‍ന്നുവന്ന ഉത്തരാധുനികതയെ പരിചയപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു.

ഉത്തരാധുനികത മലയാളത്തില്‍ വേരുറയ്ക്കാന്‍ പോകുന്നെന്നും അതിന്‍റെ അനുരണനങ്ങള്‍ സാഹിത്യത്തില്‍ കണ്ടുതുടങ്ങയതിനു സാക്ഷ്യങ്ങളിതാ എന്നു പറഞ്ഞ് അവയെ അവതരിപ്പിക്കുകയും ചെയ്തത് പണിക്കരായിരുന്നു.

യുവത്വത്തിന്‍റെ പ്രസരിപ്പുകളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പണിക്കര്‍ മലയാള സാഹിത്യത്തിന്‍റെ സ്പന്ദനങ്ങള്‍ നിത്യവും തിരിച്ചറിയുന്നു. 2002ലെ ഓടക്കുഴല്‍ പുരസ്കാരം നേടിയ പണിക്കര്‍ക്ക് വെബ്ലോകത്തിന്‍റെ സ്നേഹാദരം.

അയ്യപ്പപ്പണിക്കര്‍.-- ജീവിതരേഖ

ᄋ 1930 സെപ്തംബര്‍ 12 ന് കുട്ടനാട് കാവാലം കരയില്‍ ജനിച്ചു.
ᄋ 1951ല്‍ ബി.എ.(ഓണേഴ്സ്) ബിരുദമെടുത്തു
ᄋ . 1996ല്‍ ഹൈദ്രാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഇംഗ്ളീഷില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും 1971ല്‍ അമേരിക്കയിലെ ഇന്‍ഡിയാനാ സര്‍വകലാശാലയില്‍ നിന്നും എം.എ., പി.എച്ച്.ഡി. ബിരുദങ്ങളും നേടി.
കോട്ടയം സി.എം.എസ്.കോളജ് തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ്, യൂണിവേഴ്സിറ്റി കോളജ്, ഇന്‍ഡിയാനാ സര്‍വകലാശാല എന്നിവിടങ്ങളില്‍ അദ്ധ്യാപകനും കേരള സര്‍വകലാശാലയുടെ ഇംഗ്ളീഷ് വകുപ്പു മേധാവിയുമായിരുന്നു.
ᄋ 1981 - 82ല്‍ യേല്‍, ഹാര്‍വാര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ (അമേരിക്ക) ഡോക്ടര്‍ ബിരുദാനന്തര ഗവേഷണം നടത്തി.
ᄋ 1990 ഒക്ടോബര്‍ മുതല്‍ സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യം എന്ന ബൃഹദ്സമാഹാരത്തിന്‍റെ ചീഫ് എഡിറ്റര്‍.

സര്‍ദാര്‍ കെ.എം.പണിക്കര്‍ അയ്യപ്പപണിക്കരുടെ അമ്മാവനായിരുന്നു.

വളരെ ചെറുപ്പത്തിലെ പണിക്കരെ കവിത അനുഗ്രഹിച്ചിരുന്നു. 16-ാം വയസ്സില്‍ അദ്ദേഹത്തിന്‍റെ കവിത അച്ചടിച്ചുപോന്നു. കെ.എ ദാമോദര മേനോനായിരുന്നു അന്ന് ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപര്‍.

1946-48 കാലത്ത് അയ്യപ്പ പണിക്കര്‍ കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിച്ചിരുന്നു. അക്കാലത്ത് മലബാറിലെ പ്രമുഖരായ സാഹിത്യ - രാഷ്ട്രീയ നായകരെ കാണാനും പരിചയപ്പെടാനും അവസരമുണ്ടായി.

കെ. ദാമോദരന്‍, സി. ഉണ്ണിരാജ, ഡി.എം. പൊറ്റെക്കാട് എന്നിവരുമായി നല്ല സൗഹൃദത്തിലായിരുന്നു.

1946 ല്‍ സി.പി. രാമസ്വാമി അയ്യരുടെ സന്ദര്‍ശനത്തിന് എതിരെ കോഴിക്കോട് ഠൗണ്‍ഹാളില്‍ നടത്തിയ പ്രസംഗമായിരുന്നു അയ്യപ്പപണിക്കരുടെ ആദ്യത്തെ പൊതുവേദി.

ക്രിസ്ത്യന്‍ കോളജിലെ അധ്യാുപകന്‍ സൂര്യ മുന്‍ഷി പണിക്കരെ കവിത എഴുതാന്‍ പ്രേരിപ്പിച്ചു. 1947ല്‍ അദ്ദേഹം പനനീര്‍പൂവ് എന്ന പേരില്‍ കവിതാ പുസ്തകം ഇറക്കി. സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയായിരുന്നു അവതാരിക എഴുതിയത്.


അയ്യപ്പ പണിക്കര്‍ -കൃതികള്‍

അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1951-60
പൂച്ചയും ഷേക്സ്പിയറും (വിവര്‍ത്തനം)
അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1960-81
അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1981-89
അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 19990-99
അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ 1950-80
അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ 1980-90
അയ്യപ്പപ്പണിക്കരുടെ വിവര്‍ത്തനങ്ങള്‍,
മയകോവിസ്കിയുടെ കവിതകള്‍
ക്യൂബന്‍ കവിതകള്‍
ഗുരുഗ്രന്ഥസാഹിബ് (സംഗ്രഹവിവര്‍ത്തനം)
ഗോത്രയാനം
കുരുക്ഷേത്രം (വിവര്‍ത്തനങ്ങളും പഠനങ്ങളും)
ഇന്ത്യന്‍ സാഹിത്യ സിദ്ധാന്തം: പ്രസക്തിയും സാധ്യതയും

ഇംഗ്ളീഷ്

ഇന്ത്യന്‍ റിനൈസന്‍സ്,
കെ.എം. പണിക്കര്‍
, മഞ്ചേരി ഈശ്വരന്‍,
മലയാളം അന്തോളജി,
മലയാളം ഷോര്‍ട്ട് ലിറ്ററേച്ചര്‍,
വി.കെ.കൃഷ്ണമേനോന്‍,
തകഴി ശിവശങ്കരപ്പിള്ള



ഉദ്യോഗം/ പദവി

സി.എം.എസ് കോളജ്, കോട്ടയം - 1951 - 52
മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം - 1952
യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം - 1965 - 74
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ്, കേരള സര്‍വ്വകലാശാല (റീഡര്‍) - 1974-80
ഡീന്‍, ഫാക്കല്‍റ്റി ഓഫ് ആര്‍ട്സ്, കേരള സര്‍വ്വകലാശാല - 1980 - 90
ചീഫ് എഡിറ്റര്‍, മെഡീവല്‍ ഇന്ത്യന്‍ ലിറ്ററേച്ചര്‍, സാഹിത്യ അക്കാഡമി - 1990 - 94
അഖിലേന്ത്യാ ഇംഗ്ളീഷ് ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് - 1996
ചീഫ് എഡിറ്റര്‍, എന്‍സൈക്ളോപീഡിയ ഓഫ് ഇന്ത്യന്‍ ലിറ്ററേച്ചര്‍, സാഹിത്യ അക്കാദമി - 1998.
മിഷിഗണ്‍ സര്‍വ്വകലാശാല പ്രസിദ്ധപ്പെടുത്തുന്ന ജേര്‍ണല്‍ ഓഫ് സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചറിന്‍റെ അസോസിയേറ്റ് എഡിറ്റര്‍
മാക്മില്ലന്‍ കമ്പനി പ്രസിദ്ധീകരണമായ കേരള റൈറ്റേഴ്സ് ഇന്‍ ഇംഗ്ളീഷ് എന്ന പരമ്പരയുടെ ജനറല്‍ എഡിറ്റര്‍
ഡി. സി.ബുക്സ് പ്രസിദ്ധപ്പെടുത്തിയ വിശ്വസാഹിത്യമാലയുടെ (ലോകസാഹിത്യത്തില്‍ ചിരസമ്മതി നേടിയ 120 ഗ്രന്ഥങ്ങളുടെ സംക്ഷിപ്തപുനരാഖ്യാനം) ചീഫ് എഡിറ്റര്‍
ഷേക്സ്പിയര്‍ സമ്പൂര്‍ണ്ണകൃതികളുടെ എഡിറ്റര്‍
എന്‍സൈക്ളോപിഡിയ ബ്രിട്ടാനിക്ക, ഓക്സ്ഫെഡ് കംപാനിയന്‍ ടു വേള്‍ഡ് ലിറ്ററേച്ചര്‍, ഓക്സ്ഫെഡ് കംപാനിയന്‍ ടു ഇന്ത്യന്‍ ലിറ്ററേച്ചര്‍ , ഓക്സ്ഫെഡ് കംപാനിയന്‍ ടു വേള്‍ഡ് തിയേറ്റര്‍ എന്നിവയുടെ കോണ്‍ട്രിബ്യൂട്ടര്‍.

പുരസ്കാരങ്ങള്‍

മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - 1975
കല്യാണി കൃഷ്ണമേനോന്‍ പ്രൈസ് - 1977
എസ്.പി.സി.എസ്. പുരസ്കാരം - 1978
കേരള സാഹിത്യ അക്കാദി അവാര്‍ഡ് ഫോര്‍ ക്രിട്ടിസിസം - 1984
മികച്ച കവിതയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് - 1984
റവ.അബ്രഹാം വടക്കേല്‍ അവാര്‍ഡ് ഫോര്‍ ക്രിട്ടിസിസം - 1987
മികച്ച കവിതയ്ക്ക് ഭാരതീയ ഭാഷാ പരിഷത് ഭില്‍വാര അവാര്‍ഡ് - 1988
ഡിസ്റ്റിന്‍ഗിഷ്ഡ് ടീച്ചര്‍ അവാര്‍ഡ് - 1990
മഹാകവി കുട്ടമത്ത് പുരസ്കാരം - 1990
മഹാകവി ഉള്ളൂര്‍ അവാര്‍ഡ് - 1990
കേരള സാംസ്കാരിക കേന്ദ്രം (മസ്ക്കറ്റ്) സാഹിത്യ പുരസ്കാരം - 1992
സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ് പ്രൈസ് - 1992
സമസ്ത കേരള സാഹിത്യ പരിഷത് അവാര്‍ഡ് - 1993
കബീര്‍ സമ്മാന്‍ - 1996-97
ഇന്‍റര്‍നാഷണല്‍ മാന്‍ ഓഫ് ദി ഇയര്‍ (ഐ.ബി.സി, കേംബ്രിഡ്ജ് ) - 1997
ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഫെല്ലോഷിപ്പ് - 1997
ഗംഗാധര്‍ മെഹര്‍ ദേശീയ പുരസ്കാരം - 1998
ആശാന്‍ പ്രൈസ് (ചെന്നൈ) - 1999
ജന സംസ്കൃതി അവാര്‍ഡ് (അബുദാബി) - 1999
വിശ്വദീപം പുരസ്കാരം - 1999
വയാലര്‍ അവാര്‍ഡ് - 2002
പന്തളം കേരള വര്‍മ്മ പുരസ്കാരം - 2002
വള്ളത്തോള്‍ അവാര്‍ഡ് - 2004
സഞ്ജയന്‍ പുരസ്കാരം - 2005
സരസ്വതി സമ്മാന്‍ - 2006
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്കാരം - 2006

About Writer
T SASI MOHAN