അമ്മയുടെ മൊബൈല്‍ കുട്ടിക്ക് ദോഷം

WEBDUNIA|
PRO
മൊബൈല്‍ ഉപയോഗിക്കരുത് എന്ന് ആരെങ്കിലും ഉപദേശിച്ചാല്‍ അത് അമ്മമാരാകാന്‍ പോകുന്ന സ്ത്രീകള്‍ പാടേ തള്ളിക്കളയരുത്. ഗര്‍ഭിണികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാവാന്‍ കാരണമായിത്തീരുമെന്ന് ഒരു പുതിയ പഠനം തെളിയിച്ചിരിക്കുന്നു.

ഡെന്മാര്‍ക്കിലെ ഗവേഷകര്‍ ഒരു ലക്ഷം ഗര്‍ഭിണികളില്‍ നടത്തിയ പഠനമാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലിന് ആധാരം. 1996-2002 കാലഘട്ടത്തിലാണ് പഠനം നടന്നത്.

ഗവേഷകര്‍ ഭാവി അമ്മമാരുടെ ശീലങ്ങള്‍, ജീവിത രീതികള്‍, ഭക്ഷണക്രമങ്ങള്‍ എന്നിവയെ കുറിച്ച് വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യം ചെയ്തത്. ഇതോടൊപ്പം അവരുടെ മൊബൈല്‍ ഉപയോഗത്തിന്റെ കണക്കുകളും സൂക്ഷിച്ചു.

പിന്നീട്, കുട്ടികള്‍ക്ക് ഏഴ് വയസ്സ് ആയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് കുട്ടികളുടെ സ്വഭാവത്തെ കുറിച്ചും പൊതുവായ ആരോഗ്യത്തെ കുറിച്ചും ഉള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത്.

യഥാര്‍ത്ഥത്തില്‍, ഗവേഷണ ഫലം ഞെട്ടിക്കുന്നത് തന്നെയായിരുന്നു. ഗര്‍ഭിണിയായിരിക്കെ മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ കുട്ടികളെക്കാള്‍ സ്വഭാവ വൈകല്യമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് നിരീക്ഷണത്തിലൂടെ ഗവേഷകര്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് സ്വഭാവ വൈകല്യം ഉണ്ടാകാന്‍ അമ്പത് ശതമാനം സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :