ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലേഖനങ്ങള്‍ » കാര്‍ ബ്രേക്ക് ആരോഗ്യത്തിന് ഹാനികരം! (Particles from car brakes can harm your lungs)
Feedback Print Bookmark and Share
 
PRO
കാര്‍ ബ്രേക്കിടുമ്പോള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കണികകള്‍ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുമെന്ന് ഒരു ഗവേഷണ സംഘം കണ്ടെത്തി. പെട്ടെന്നുള്ള ബ്രേക്കിടല്‍ ആണ് കൂടുതല്‍ പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. സാധാരണ ബ്രേക്കിടലും ചെറിയ തോതിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്.

സ്വിറ്റ്സര്‍ലന്‍ഡിലെ ബേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കാര്‍ബ്രേക്ക് ശരീരത്തിനും പ്രകൃതിക്കും ദോഷകരമാണെന്ന നിഗമനത്തിലെത്തിയത്. ബ്രേക്ക് തേയുന്നതാണ് 20 ശതമാനം ഗതാഗത മലിനീകരണത്തിനും കാരണം. എന്നാല്‍, ബ്രേക്കിടുമ്പോഴുള്ള കണികകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ഭൂരിപക്ഷത്തിനും വിവരമില്ല. ബ്രേക്കില്‍ നിന്നുള്ള കണികകള്‍ സുഗമമായ ശ്വാസോച്ഛ്വാസത്തെ തടസപ്പെടുത്തുന്നുവെന്ന് സംഘം അഭിപ്രായപ്പെട്ടു.

ബ്രേക്ക് തേയ്മാനം സംഭവിക്കുമ്പോഴുള്ള കണികകളില്‍ വലിയ തോതില്‍ ഇരുമ്പ്, ചെമ്പ് ഓര്‍ഗാനിക് കാര്‍ബണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ പുറത്തേക്ക് വിടുന്നതിലൂടെ ശ്വസിക്കുന്നതിന് പ്രയാസം നേരിടുകയും കോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. പെട്ടെന്നുള്ള ബ്രേക്കിടല്‍ ഇത്തരത്തിലുള്ള കൂടുതല്‍ വസ്തുക്കള്‍ പുറത്തേക്ക് വിടുന്നു എന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ബ്രേക്ക് പിടിക്കാത്തപ്പോഴും ഇത്തരത്തിലുള്ള കണികകള്‍ പുറത്തേക്ക് വരുന്നുണ്ടെന്നാണ് സംഘം പറയുന്നത്. പാര്‍ട്ടിക്കിള്‍ ആന്‍ഡ് ഫൈബര്‍ ടോക്സിക്കോളജി എന്ന പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍