* എന്തിനുമേതിനും നാളികേരം ഉപയോഗിക്കുന്നവരാണ് നാം കേരളീയര്‍. കറികളിലും മറ്റ് ഭക്ഷണ സാധനങ്ങളിലും കുറഞ്ഞ അളവില്‍ നാളികേരം ഉപയോഗിക്കുക. ഇത് ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കും.* ഇഞ്ചി ചതച്ചെടുത്ത് നീരാക്കി ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കുക. കുറുകി വരുമ്പോള്‍ അല്‍പം തേനൊഴിച്ച് അല്‍പനേരം കൂടി ചൂടാക്കുക. തുടര്‍ന്ന് അടുപ്പില്‍ നിന്നിറക്കി തണുപ്പിച്ച വൃത്തിയുള്ളൊരു പാത്രത്തില്‍ ശേഖരിക്കുക. ഇത് വെറും വയറ്റില്‍ രണ്ട് സ്പൂണ്‍ വീതം ദിവസേന സേവിച്ചാല്‍ അമിതവണ്ണം കുറയ്ക്കാം.* രാവിലെയും രാത്രിയും ഭക്ഷണത്തിന് മുമ്പ് ഓരോ ഗ്ലാസ് ചൂടുവെള്ളം കഴിക്കുന്നത് പതിവാക്കിയാല്‍ 40 ദിവസത്തിനുള്ളില്‍ കുടവയര്‍ കുറയും.* ഉണ്ണിപ്പിണ്ടിയുടെ നീര്, വെള്ളരിക്കയുടെ നീര്, കറുകപ്പുല്ലിന്റെ നീര് എന്നിവയില്‍ ഏതെങ്കിലുമൊന്ന് അതിരാവിലെ കുടിക്കുന്നത് കുടവയര്‍ കുറയാനും അമിതവണ്ണം ഇല്ലാതാകാനും സഹായിക്കും.ഭക്ഷണം ക്രമീകരിക്കുമ്പോള്‍ മുകളില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കുക. ഒപ്പം കാലത്തും വൈകീട്ടും ഓരോ കിലോമീറ്റര്‍ നടക്കാനും ശ്രദ്ധിക്കുക. ഈ ഭക്ഷണക്രമവും വ്യായാമമുറയും അമിതവണ്ണം നിയന്ത്രിച്ച് നിങ്ങളെ ചുറുചുറുക്ക് ഉള്ളവരാക്കും. കൂടുതല്‍ വ്യായാമം ചെയ്യണമെന്നുള്ളവര്‍ ഫിസിയോ തെറാപ്പിസ്റ്റുമായോ ഫിറ്റ്നസ് പ്രൊഫഷണലുകളുമായോ ബന്ധപ്പെടുക. |